|    Aug 19 Sun, 2018 11:24 pm
FLASH NEWS

ചിത്രലേഖയുടെ ഓട്ടോയ്ക്ക് നേരെ വീണ്ടും അതിക്രമം

Published : 2nd June 2017 | Posted By: fsq

 

കാട്ടാമ്പള്ളി: സിപിഎം പ്രവര്‍ത്തകരുടെയും സിഐടിയു പ്രവര്‍ത്തകരുടെയും നിരന്തര പീഡനത്തിനിരയായ പയ്യന്നൂര്‍ എടാട്ടെ ദലിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖലയുടെ ഓട്ടോയ്ക്കു നേരെ വീണ്ടും അതിക്രമം. പയ്യന്നൂരില്‍ നിന്നു താമസംമാറ്റി കാട്ടാമ്പള്ളിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇവരുടെ കെഎല്‍ 13 എജെ 5261യുടെ റെക്‌സിനും ബാക്ക് സീറ്റും കീറി നശിപ്പിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണു പരാതി. നേരത്തേ പയ്യന്നൂര്‍ ഓട്ടോ സ്റ്റാന്റില്‍ സിഐടിയു പ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളുടെ നിരന്തര പീഡനവും ഓട്ടോയ്ക്കു തീയിട്ടതും ദേശീയതലത്തില്‍ തന്നെ വന്‍ വിവാദമായിരുന്നു. വര്‍ഷങ്ങളോളം നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കലക്്ടറേറ്റിനു മുന്നില്‍ നിരാഹാരം നടത്തിയതിനെ തുടര്‍ന്നാണ് കാട്ടാമ്പള്ളിയില്‍ വീടുവയ്ക്കാന്‍ അഞ്ചുസെന്റ് ഭൂമി നല്‍കിയത്. എന്നാല്‍, വീട് നിര്‍മാണത്തിനു യുഡിഎഫ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചെങ്കിലും മാതമംഗലത്ത് മുമ്പ് വീട് നിര്‍മാണത്തിനു സഹായം ലഭിച്ചെന്നു പറഞ്ഞ്, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തുക തടഞ്ഞുവച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ഓട്ടോയ്ക്കു നേരെ അതിക്രമം നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss