|    Aug 22 Tue, 2017 10:09 pm
FLASH NEWS

ചിത്രക്കും എസ്പിബിക്കുമെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

Published : 19th March 2017 | Posted By: mi.ptk

ks-chithra-spb

തിരുവനന്തപുരം: ഇളയരാജയുടെ ഗാനങ്ങള്‍ അനുവാദം കൂടാതെ പൊതു വേദികളില്‍ പാടിയതിന് ഗായകരായ കെഎസ് ചിത്രക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ വക്കീല്‍ നോട്ടീസ്.
താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുവാദം കൂടാതെ പാടിയെന്ന് കാണിച്ച് ചിത്രക്കും എസ്പിബിക്കും ഇദ്ദേഹത്തിന്റെ മകന്‍ ചരണിനുമെതിരെയാണ് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്.
ഇക്കാര്യം എസ്പിബി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.പകര്‍പ്പവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടക്കേണ്ടി വരുമെന്നാണ് നോട്ടീസിലുള്ളതെന്ന് എസ്പിബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തന്റെ മകന്‍ രൂപകല്‍പന ചെയ്ത എസ്പിബി 50 എന്ന പരിപാടിയുടെ ഭാഗമായി വിവധ രാജ്യങ്ങളില്‍ സംഗീത പരിപാടി അവതരിപ്പിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് നോട്ടീസ് ലഭിച്ചത്. പകര്‍പ്പവകാശത്തെ കുറിച്ച് താന്‍ അധികം ബോധവാനായിരുന്നില്ല.എന്നാല്‍ നിയമം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ ഇനി സംഗീത സദസുകളില്‍ ഇളയരാജയുടെ ഗാനങ്ങള്‍ ആലപിക്കാന്‍ തടസമുണ്ടെന്നും എസ്പിബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

spb

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക