|    May 25 Thu, 2017 8:35 am
FLASH NEWS

ചിത്രകാരന്‍ ഭീനാനാഥ് പതി അന്തരിച്ചു

Published : 30th August 2016 | Posted By: SMR

ഭുവനേശ്വര്‍: പ്രമുഖ ചിത്രകാരനും എഴുത്തുകാരനുമായ ഭീനാനാഥ് പതി (74) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഡല്‍ഹി, ഭുവനേശ്വര്‍ ലളിതകലാ അക്കാദമിയുടെ മുന്‍ സെക്രട്ടറിയായിരുന്നു. തന്റെ കലാപ്രവര്‍ത്തനം, കവിത, പ്രഭാഷണം എന്നിവ വഴി ഒഡിയ കലയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഭുവനേശ്വറിലെ ബികെ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സിന്റെ സ്ഥാപക പ്രിന്‍സിപ്പലായിരുന്നു. ഒട്ടേറെ ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്. ഇന്ത്യന്‍ കലാചരിത്ര ഗവേഷണത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ റിത്ബര്‍ഗ് സൊസൈറ്റിയുടെ അന്താരാഷ്ട്ര റിത്ബര്‍ഗ് അവാര്‍ഡിന് 2014ല്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. 50ലേറെ പുസ്തകങ്ങളുടെ കര്‍ത്താവാണ്. പതിയുടെ നിര്യാണത്തില്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അടക്കമുള്ളവര്‍ അനുശോചിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day