|    Jul 27 Thu, 2017 2:19 pm
FLASH NEWS

ചിത്താരിപ്പാലം അഴിമതി: പോര്‍ട്ട് ഡയറക്ടറെ വിജിലന്‍സ് ചോദ്യം ചെയ്തു; ഫയലുകള്‍ കസ്റ്റഡിയിലെടുത്തു

Published : 10th January 2016 | Posted By: SMR

കാസര്‍കോട്: ചിത്താരി പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് പോര്‍ട്ട് ഡയറക്ടറെ തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്തു. വിജിലന്‍സ് സിഐ ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡയറക്ടറെ ചോദ്യം ചെയ്തത്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഏതാനും രേഖകളും കസ്റ്റഡിയിലെടുത്തു. നിര്‍മാണം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ തന്നെ പാലം താഴ്ന്നുപോവുകയായിരുന്നു. 59 ലക്ഷം രൂപ ചെലവില്‍ 180 മീറ്റര്‍ നീളത്തിലാണ് ചിത്താരി പുഴക്ക് കുറകെ പാലം പണിതത്.
നിര്‍മാണത്തിലെ അപാകതയാണ് പാലം താഴ്ന്ന് പോകാന്‍ ഇടയാക്കിയെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. കാസര്‍കോട്ടെ പോര്‍ട്ട് മണല്‍ വില്‍പ്പന സംബന്ധിച്ച പരാതിയിലും വിജിലന്‍സ് തിരുവനന്തപുരത്ത് പരിശോധന നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക