|    Apr 25 Tue, 2017 4:05 pm
FLASH NEWS

ചിതല്‍നാശിനി വില്‍പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

Published : 14th November 2016 | Posted By: SMR

കണ്ണൂര്‍: അപകടകരമായ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് കൃഷിവകുപ്പ് നടപടി കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ചിതലിനെ നിയന്ത്രിക്കാനുള്ള കീടനാശിനി ലൈസന്‍സ് ഇല്ലാതെ ഇനി വില്‍ക്കാന്‍ കഴിയുകയില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഹാര്‍ഡ്‌വെയര്‍ കടകളിലും പെയിന്റ് കടകളിലും മറ്റും ചിതല്‍ നാശിനി സ്‌റ്റോക്ക് ചെയ്തു വില്‍പന നടത്തുന്നതായി കൃഷിവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ കീടനാശിനി ലൈസന്‍സിന്റെ പരിധിയില്‍ വരുന്നതാണ്. ഇവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഉടന്‍ അതാത് ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസുകളിലെ ലൈസന്‍സിങ് അധികാരിയായ കൃഷി ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെട്ട് ലൈസന്‍സ് സമ്പാദിക്കണം. അല്ലാത്തപക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. ഹൈറേഞ്ച് മേഖല ഉള്‍പ്പെയുള്ള സ്ഥലങ്ങളില്‍ കൃഷിയെ വ്യാപകമായി നശിപ്പിക്കുന്ന ചിതല്‍ ആക്രമണം കര്‍ഷകര്‍ക്ക് വില്ലനാവുകയാണ്. ഈര്‍പ്പം കൂടുതലുള്ള പ്രദേശങ്ങളിലാണ് ചിതലിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. വിളകളും മരങ്ങളുമാണ് ഉറുമ്പ് വിഭാഗത്തില്‍പെട്ട ചിതലിനോട് സാമ്യമുള്ള ജീവികള്‍ ആക്രമിക്കുന്നത്. മണ്ണിനടിയില്‍ ഒന്നര മീറ്റര്‍ വരെ ആഴത്തിലാണ് ആക്രമണം. വന്‍മരങ്ങള്‍ക്കൊപ്പം കാപ്പി, ഏലം, കുരുമുളക്, തെങ്ങ്, ഇഞ്ചി, കൊക്കോ എന്നിവയെല്ലാം ഇവയുടെ ആക്രമണ ഭീഷണിയിലാണ്. കൃഷികളുടെ വേരുകളാണ് ഇവ കൂടുതലായി നശിപ്പിക്കുന്നത്. ചെറിയ വേരുകളില്‍ തുടങ്ങി തായ്‌വേരുകള്‍ ഒന്നൊന്നായി നശിപ്പിക്കും. കീടബാധയുള്ള മേഖലകളില്‍ ചെറിയ കുഴിയെടുത്ത് നീറ്റുകക്കയിട്ട് നനച്ചുകൊടുക്കുന്നത് ഇവയെ തടയുന്നതിന് ഒരു പരിധി വരെ സഹായിക്കുമെന്നാണ് കൃഷിവകുപ്പ് അധികൃതരുടെവിലയിരുത്തല്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day