|    Jun 23 Sat, 2018 12:49 am
FLASH NEWS

ചിതലിയില്‍ നിന്നു കാണാതായ യുവതിയുടെ മൃതദേഹം പൊള്ളാച്ചിയില്‍ കണ്ടെത്തി

Published : 27th July 2016 | Posted By: SMR

ആലത്തൂര്‍: ചിതലി വെട്ടുകാട് ചേങ്ങോട് നിന്നും കാണാതായ വീട്ടമ്മയുടെ ജീര്‍ണിച്ച മൃതദേഹം പൊള്ളാച്ചി ആനമല വിളന്തായ് മരത്തിനു സമീപം കണ്ടെത്തി. ചിതലി വെട്ടുകാട് ചേങ്ങോട് ശിവരാമന്റെ ഭാര്യ പ്രീതിയുടെ (39) മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.  ജൂലൈ 14 നാണ് ഇവരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
പ്രീതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു.പ്രീതിയുടെ ബന്ധുവായ ചിതലി കല്ലേന്‍ കോണം ചെന്താമരയെ (42) പോലിസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടിന്റെ പേരിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പ്രീതിയെ കാണാതായ 14 ന് ചെന്താമര ചേങ്ങോട്ടിലെ വീട്ടിലെത്തുകയും ഇവരുമായി തര്‍ക്കം ഉണ്ടാവുകയും ചെയ്തു.
ചെന്താമരയുടെ മര്‍ദ്ദനമേറ്റ പ്രീതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. മൃതദേഹം ചാക്കില്‍ കെട്ടി സ്‌കൂട്ടറില്‍ കയറ്റി വിളന്തായ് മരത്തെ സോയ കമ്പനിക്കു സമീപത്തെ മാലിന്യക്കുഴിയില്‍ തള്ളി.
അന്വേഷണത്തിന്റെ ഭാഗമായി പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ചെന്താമര കുറ്റസമ്മതം നടത്തുകയായിരുന്നു. ഇയാളുടെ സ്‌കൂട്ടര്‍ സംഭവ ദിവസം പ്രീതിയുടെ വീടിനു സമീപം കണ്ടതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെന്താമരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പേലിസ് ഇയാളെയും കൂട്ടി വിളന്തായ് മരത്തെത്തി മൃതദേഹം കണ്ടെത്തി.സ്ഥലത്ത് കേരള, തമിഴ് നാട് പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.
ആലത്തൂര്‍ ഡിവൈഎസ്പി വി എസ് മുഹമ്മദ് കാസീം, വാല്‍പ്പാറ ഡിവൈഎസ്പി  മുത്തുരാജ്, കൊല്ലങ്കോട് സി.ഐ.സലീഷ് എന്‍ ശങ്കരന്‍ ,ആലത്തൂര്‍ എസ്‌ഐഎ പ്രതാപ്, ആനമല എസ്ഐ വിജയന്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി. മൃതദേഹം ബുധനാഴ്ച ഇന്‍ക്വസ്റ്റ്, പോസ്റ്റ് മാര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി കേരള പോലിസിന് കൈമാറും. പ്രീതിയുടെ ഭര്‍ത്താവ് ശിവരാമന്‍ ഏഴ് വര്‍ഷമായി ഗള്‍ഫില്‍ ഇലക്ട്രീഷ്യനാണ്.
പ്രീതിയെ കാണാതായതിന് രണ്ടാഴ്ച മുമ്പാണ് ഭര്‍ത്താവ് നാട്ടില്‍ നിന്ന് മടങ്ങിയത്. പിന്നീട് ഭാര്യയുടെ  തിരോധാനം അറിഞ്ഞ് വീണ്ടും തിരിച്ചെത്തി. പ്ലസ് ടു വിദ്യാര്‍ഥിയായ മകള്‍ സ്മൃതിയോടൊപ്പമാണ് പ്രീതി താമസിച്ചിരുന്നത്. മകള്‍ സ്‌കൂള്‍ വിട്ട് വന്ന സമയത്താണ് അമ്മയെ കാണാതായ വിവരം അറിയുന്നത്. തുണി അലക്കുന്ന ജോലി പൂര്‍ത്തിയാകാത്ത നിലയിലായിരുന്നു. പണം, ആഭരണം, മൊബൈല്‍ ഫോണ്‍, വസ്ത്രം, വീട്ടിലുപയോഗിച്ചിരുന്ന ചെരുപ്പ് എന്നിവ നഷ്ടപെട്ടിരുന്നില്ല. രണ്ടാഴ്ചയോളമായി പോലിസ് നടത്തിയ ഊര്‍ജിത അന്വോഷണത്തിനൊടുവിലാണ് കേസ് തെളിയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss