|    Jul 22 Sat, 2017 4:37 pm
FLASH NEWS

ചിതറ കുടിവെള്ള പദ്ധതി : പൈപ്പുകള്‍ സെപ്തംബറില്‍ മാറ്റും

Published : 19th May 2017 | Posted By: fsq

 

തിരുവനന്തപുരം:  കൊല്ലം ചിതറ കുടിവെള്ള പദ്ധതിയില്‍ വേങ്കൊല്ല മടത്തറ ഭാഗത്തെ പഴയ പ്രിമോ പൈപ്പുകള്‍ മാറ്റുമെന്ന് മന്ത്രി മാത്യൂ ടി തോമസ് അറിയിച്ചു. മേയ് മാസത്തോടെ പൈപ്പ് കിട്ടും. മഴക്കാലത്ത് റോഡ് മുറിക്കുന്നതിന് തടസമുള്ളതിനാല്‍ സപ്തംബറോടെ മാത്രമേ ജോലികള്‍ നടക്കൂ. ഒക്‌ടോബര്‍ അവസാനം പൂര്‍ത്തിയാക്കും. മൈലമൂട്ടിലെ പഴയ പമ്പ് സെറ്റ് മാറ്റാന്‍ ഭരണാനുമതി നല്‍കിയതായും നിയമസഭയില്‍ മുല്ലക്കര രത്‌നാകരന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക