|    Aug 17 Fri, 2018 11:13 pm
FLASH NEWS

ചിട്ടി തട്ടിപ്പ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Published : 4th August 2018 | Posted By: kasim kzm

അഞ്ചല്‍: ചിട്ടി നടത്തിപ്പിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിന്‍ രണ്ട് പേരെ കൂടി എരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.
അഞ്ചല്‍ അരീപ്ലാച്ചി തടത്തില്‍ വീട്ടില്‍ പി സജി (46), മകന്‍ പ്രഭുല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ സജിയുടെ ഭാര്യ അമ്പിളിയെ അറസ്റ്റ് ചെയ്തിരുന്നു.അഞ്ചലും പരിസര പ്രദേശത്തുമുള്ള ഇരുന്നൂറോളം പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.
ചിട്ടി നടത്തിപ്പുകാരായ സജി, ഭാര്യ അമ്പിളി, മകന്‍ പ്രഭുല്‍ എന്നിവര്‍ക്കെതിരേ നാട്ടുകാര്‍ അഞ്ചല്‍, ഏരൂര്‍ പോലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കുടിയിട ചിട്ടി നടത്തി വരുകയായിരുന്നു സജിയുടെ ഭാര്യ അമ്പിളി. ആദ്യ കാലഘട്ടങ്ങളില്‍ ചെറു ചിട്ടികള്‍ നടത്തിപ്പിലൂടെ ഇടപാടുകാരുടെ വിശ്വാസം ഇവര്‍ നേടിയെടുത്തു. തുടര്‍ന്ന് ഇടപാടുകാരെ വലിയ ചിട്ടികളില്‍ ചേര്‍ക്കുകയും കുറി വീഴുമ്പോള്‍ കിട്ടുന്ന തുക യ്ക്ക് നിശ്ചിത പലിശ നല്‍കാമെന്ന് വിഗ്ദാനം നല്‍കി ഇടപാടുകാരില്‍ നിന്ന് പണം തട്ടി എടുക്കുകയുമായിരുന്നു. ഈ പണം ഇവരുടെ ഉടമസ്ഥതയിലുള്ള കുരുവിക്കോണത്തെ ഹാര്‍ഡ്‌വേഴ്‌സ് കടയുടെ നടത്തിപ്പിനായ് ചെല വഴിക്കുകയായിരുന്നുവെന്നാണ് ഇടപാടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കുറച്ച് നാള്‍ മുമ്പ് ഹാര്‍ഡ് വേഴ്‌സ് കട പുട്ടുകയും ചിട്ടിയുടെ കുറിയിടില്‍ നക്കാതെ വരുകയും ചെയ്യ്തതോടെ ഇടപാടുകാര്‍ പണം തിരികെ നല്‍കണമെന്ന ആവശ്യവുമായി സജിയെയും അമ്പിളിയേയും സമീപിച്ചു. നിരവധി തവണ അവധികള്‍ പറഞ്ഞ ഇവര്‍ പണം നല്‍കാന്‍ തയ്യാറാവാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായവര്‍ പോലിസില്‍ പരാതി നല്‍കിയത്.
പോലിസ് ഇവരുടെ മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെട്ടുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നാട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയതറിഞ്ഞ സജിയും കുടുംബവും വീട് പൂട്ടി ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss