|    Oct 20 Fri, 2017 9:52 pm
FLASH NEWS

ചിട്ടി തട്ടിപ്പ്: കടവല്ലൂര്‍ പഞ്ചായത്ത് അംഗത്തിനെതിരേ കേസെടുത്തു

Published : 14th July 2017 | Posted By: fsq

 

കുന്നംകുളം: പഞ്ചായത്ത് അംഗത്തിനെതിരേ കുന്നംകുളം പോലിസ് കേസെടുത്തു. കടവല്ലൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡംഗം പി വി സുരേഷിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. കൊരട്ടിക്കര വിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള കുറി നടത്തിപ്പില്‍ കോടികളാണ് നിക്ഷേപകര്‍ക്ക് നഷ്ടമായിട്ടുള്ളത്. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റായ പി വി സുരേഷിന്റെ കൈയ്യിലാണ് കുറിയുടെ പണവും രേഖകളും. ക്ഷേത്ര നവീകരണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് കുറി ആരംഭിച്ചത്. എന്നാല്‍ കുറി അവസാനിച്ചിട്ടും നിക്ഷേപകര്‍ക്ക് തുക ലഭിക്കാതായതോടെ കുന്നംകുളം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും മധ്യസ്ഥ ശ്രമം നടത്തുകയും ചെയ്തു. സുരേഷിന്റെ സഹോദരനും സിപിഎമ്മിന്റെ മുന്‍ലോക്കല്‍ സെക്രട്ടറിയുമായ പി വി സത്യന്‍ വസ്തു വിറ്റ് ബാധ്യത അവസാനിപ്പിക്കാമെന്ന് അറിയിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് പിരിഞ്ഞെങ്കിലും കഴിഞ്ഞ ഞായറാഴ്ച്ച വിളിച്ചു ചേര്‍ത്ത ക്ഷേത്രം ഭരണസമിതിയില്‍ പങ്കെടുക്കാതെ സുരേഷ് മുങ്ങി. ഇതിനെ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റിയും നിക്ഷേപകരും വീണ്ടും പോലിസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ് സിപിഎം അംഗമായ സുരേഷിനെതിരേ കേസെടുത്തിട്ടുള്ളത്. ക്ഷേത്രത്തിലെ തിരുവാഭരണം, ദൈനംദിന ചിലവുകള്‍ക്കായി ബാങ്കില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം രൂപ തുടങ്ങിയവയും സുരേഷിന്റെ കൈയ്യിലാണെന്ന് പറയുന്നു. കുറി തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടും സുരേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം കൈകൊള്ളുന്നതെന്ന ആക്ഷേപം ഉയരുകയും കടവല്ലൂരിലെ നേതാക്കള്‍ക്കെതിരേ പാര്‍ട്ടി അണികള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിന്റെ കുറി തട്ടിപ്പ് കേസ് കടവല്ലൂരില്‍ പാര്‍ട്ടിക്കുള്ളഇല്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക