|    Oct 21 Sun, 2018 10:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചിട്ടി അഴിമതി : ബിജെഡി എംഎല്‍എ അറസ്റ്റില്‍

Published : 20th September 2017 | Posted By: fsq

 

ഭുവനേശ്വര്‍: മുതിര്‍ന്ന ബിജെഡി എംഎല്‍എ പ്രവത് രഞ്ജന്‍ ബിശ്വാ ലിനെ ചിട്ടി ഫണ്ട് അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് ഒഡീഷയിലെ ഭരണകക്ഷിമായ ബിജെഡി ആരോപിച്ചു. സീഷോര്‍ ചിട്ടി തട്ടിപ്പില്‍ കട്ടക് ചൗദര്‍ എംഎല്‍എയായ ബിശ്വാലിന് പങ്കുണ്ടെന്നാണ് സിബിഐയുടെ ആരോപണം. തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റ് നടന്നത്. എംഎല്‍എയെ അറസ്റ്റ് ചെയ്ത് സിബിഐയുടെ ആസ്ഥാനത്ത് പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ബിശ്വാലിന്റെ സഹോദരന്‍ ആര്‍ത രഞ്ചന്‍ ബിശ്വാലും അഭിഭാഷകന്‍ സേനാപതിയും പറയുന്നത്. സംഭവത്തില്‍ ബിശ്വാലിനെ സിബിഐ ദീര്‍ഘനേരം ചോദ്യംചെയ്തു.എംഎല്‍എയെ കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിബിഐ പറഞ്ഞു. ബിശ്വാലിന്റെ അറസ്റ്റിനുശേഷം മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss