|    Dec 12 Tue, 2017 7:50 am

ചിട്ടിയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ യുവതി അറസ്റ്റില്‍

Published : 2nd August 2017 | Posted By: fsq

 

കോതമംഗലം: ചിട്ടിയുടെ മറവില്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയും മുന്‍പ് കോതമംഗലം നഗരത്തിലെ ഒരു ചിട്ടി കമ്പനിയിലെ ജീവനക്കാരിയുമായിരുന്ന സുഷമ (36)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. രാമലൂര്‍ സ്വദേശികളായ പ്രവീണ്‍, അനില്‍ എന്നിവരുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തതിനാലാണ് കോതമംഗലം എസ്‌ഐ സി വി ലൈജുമോന്‍ സുഷമയെ അറസ്റ്റ് ചെയ്തത്. വ്യാജ രസീതുകള്‍ ഉപയോഗിച്ച് ആളുകളില്‍ നിന്നും പണം സ്വീകരിക്കുകയും ചിട്ടി വട്ടമെത്തിയിട്ടും പണം നല്‍കാതിരിക്കുകയും ചെയ്തതിനാലാണ് തട്ടിപ്പിന് ഇരയായവര്‍ പരാതിയുമായി പോലിസിനെ സമീപിച്ചത്.കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നതായി പോലിസ് അറിയിച്ചു.പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക