|    Oct 18 Wed, 2017 4:10 am
FLASH NEWS

ചിട്ടിതട്ടിപ്പ്; പ്രതി പിടിയില്‍

Published : 7th October 2016 | Posted By: Abbasali tf

അമ്പലത്തറ: മലയോരത്തെ ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ചിട്ടി നടത്തി ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ക്ഷേത്ര ഭാരവാഹി ബംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ക്ഷേത്ര ഭാരവാഹിയായിരുന്ന അട്ടേങ്ങാനത്തെ നവീന്‍ ചന്ദിനെയാണ് വിദേശത്ത് നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ബംഗളൂരു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് വച്ച് അമ്പലത്തറ പോലിസ് സ്‌റ്റേഷനില്‍ വിവരം കൈമാറിയത്. തട്ടിപ്പ് പുറത്ത് വന്നതോടെ നാട്ടില്‍ നിന്ന് മുങ്ങിയ നവീനെതിരെ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗളൂരു വിമാനത്താവളത്തി ല്‍ എമിഗ്രേഷന്‍ വിഭാഗം ഇയാളെ പിടികൂടിയത്. തട്ടിപ്പ് നടത്തി ഒരുവര്‍ഷം മുമ്പ് വിദേശത്തേക്ക് കടന്ന നവീന്‍ചന്ദ് ബംഗളൂരു വഴി കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രതിയെ ബേക്കല്‍ സിഐയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക