|    Aug 20 Sun, 2017 12:12 am
FLASH NEWS

ചിട്ടയായ പഠനവും അദമ്യമായ ആഗ്രഹവുമുണ്ടെങ്കില്‍ ഏതു പരീക്ഷയും വിജയിക്കാനാവും: ഹംന മറിയം

Published : 7th August 2017 | Posted By: fsq

 

പേരാമ്പ്ര: ചിട്ടയായ പഠനക്രമവും അദമ്യമായ ആഗ്രഹവുമെങ്കില്‍ ഏതൊരു പരീക്ഷയും ഏതൊരാള്‍ക്കും വിജയിക്കാനാവുമെന്ന്  സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28ാം റാങ്കോടെ മിന്നുന്ന വിജയം നേടി കേരളത്തിന്റെ അഭിമാനമായ ഹംന മറിയം.  റീ സെറ്റ് ടാലെന്റ്‌സ് പ്രതിഭാ പോഷണ പദ്ധതിയുടെ ഭാഗമായി കടിയങ്ങാട് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്കായി നടത്തിയ സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹംന. കൃത്യമായ ലക്ഷ്യവും പരിശ്രമിക്കാനുള്ള സന്നദ്ധതയും ഉണ്ടെകില്‍ ആര്‍ക്കും സിവില്‍ സര്‍വീസ് പോലുള്ള മേഖലകളില്‍ എത്തിപ്പെടാനാവും. കൂടുതലായുള്ള ബുദ്ധിയോ കഴിവോ അല്ല  കഠിനാധ്വാനവും അര്‍പ്പണമനോഭാവവുമാണ് വിജയത്തിന്റെ അടിസ്ഥാനം. ഗ്രാമീണ മേഖലയിലെ വിഭ്യാസ സാമൂഹിക പുരോഗതി ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ജനകീയ കൂട്ടയ്മയായ റീ സെറ്റിന്റെ ആഭിമുഖ്യത്തിലാണ് റീ സെറ്റ് ടാലന്‍സ് പ്രതിഭാ പോഷണ പദ്ധതി. ദീര്‍ഘകാല പിന്തുണാ സംവിധാനം ഒരുക്കി ഗ്രാമീണ മേഖലയിലെ കുട്ടികളെ അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ച് ലോകോത്തര നിലവാരത്തിലുള്ള പ്രതിഭകളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റീ സെറ്റ് ചെയര്‍മാന്‍  സി എച്ച് ഇബ്രാഹിം കുട്ടി  അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയറക്റ്റര്‍ ടി സലിം, കെ എം സാബു, ആര്‍ സീന , പി കുഞ്ഞമ്മദ്, സൗഫി താഴക്കണ്ടി സംസാരിച്ചു. നീറ്റ് പരീക്ഷയില്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ എംബിബിഎസിന് പ്രവേശനം കിട്ടിയ വിസ്മയ രവീന്ദ്രനെയും, ഏറ്റവും മികച്ച റാങ്ക് നേടി കോഴിക്കോട് എന്‍ഐ ഐടി യില്‍ പ്രവേശനം നേടിയ  ചിത്ര പാര്‍വതിയെയും ചടങ്ങില്‍ ആദരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക