|    May 25 Thu, 2017 10:39 am
FLASH NEWS

ചിങ്കക്കല്ല് കോളനി ആദിവാസികള്‍ക്ക് ആഹ്ലാദത്തിന്റെ ഓണം

Published : 11th September 2016 | Posted By: SMR

കാളികാവ്: അന്തിയുറങ്ങാന്‍ ചോരാത്ത വീടും പുറം ലോകത്തെത്താന്‍ ഗതാഗത സൗകര്യമുള്ള റോഡുമില്ലെങ്കിലും കല്ലാമൂല ചിങ്കക്കല്ല് ആദിവാസി കോളനിയിലെ ആദിവാസി കൂടുംബങ്ങള്‍ക്ക് ഈ ഓണക്കാലം ആഹ്ലാദം നിറഞ്ഞതാവും. ജീവിത പ്രരാബ്ദത്തില്‍ ദുരിതം തിന്ന് കഴിയുന്ന ആദിവാസികള്‍ക്ക് ആശ്വാസമായി കാളികാവ് പോലി സിന്റെ ഭക്ഷ്യ വിഭവങ്ങളും അടക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറിയിലെ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ വക ഓണക്കോടിയും കഴിഞ്ഞ ദിവസം കോളനിയിലെത്തിച്ചതാണ് കോളനിക്കാര്‍ക്ക് ആശ്വാസമായത്. ജനമൈത്രി പോലിസ് എന്ന സന്ദേശവുമായി  സേവനരംഗത്ത് സജീവമായ കാളികാവ് പോലിസ് കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണകിറ്റുകള്‍ക്ക് നല്‍കി. അടക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ എ പി ബാപ്പുഹാജിയുടെ സഹായത്തോടെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ കോളനിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പുത്തന്‍ വസ്ത്രങ്ങള്‍ നല്‍കി. ഓണസമ്മാനങ്ങള്‍ക്ക് പുറമെ വിദ്യാര്‍ഥികള്‍ കോളനിക്കാര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും നല്‍കി. കോളനിയിലെ കുരുന്നു ബാലന്‍ അഖില്‍ പുറത്തുനിന്നുമെത്തിയ അതിഥികള്‍ക്കായി ഗാനമാലപിച്ചു. വിദ്യാര്‍ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.
കാളികാവ് എസ്‌ഐ കെ പി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ക്രസന്റ് പ്രിന്‍സിപ്പല്‍ കെ അനസ് അധ്യക്ഷത വഹിച്ചു. അഡീഷനല്‍ എസ്‌ഐ ഇ വി സുരേഷ് കുമാര്‍, ഫോറസ്റ്റ് ഓഫിസര്‍ മനോജ്, എന്‍എസ്എസ് കോ-ഓഡിനേറ്റര്‍ കെ പി ഹൈദരലി, വി പി മുജീബ്, പ്രസ് ഫോറം പ്രസിഡന്റ് സി എച്ച് കുഞ്ഞിമുഹമ്മദ്, വി പി മുജീബ് കല്ലാമൂല, കോളനിയിലെ കുറുമ്പി, ഗീത, ഫായിസ്, നിലീന മാനോജ്, അക്ഷയ് മാത്യു സംസാരിച്ചു .

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day