|    Jan 20 Sat, 2018 8:38 pm
FLASH NEWS

ചിങ്കക്കല്ല് ആദിവാസി കോളനി റോഡും പാലവും യാഥാര്‍ഥ്യമായി

Published : 10th August 2017 | Posted By: fsq

 

കാളികാവ്: ഒടുവില്‍ വനം വകുപ്പ് കനിഞ്ഞതോടെ ചിങ്കക്കല്ല് ആദിവാസി കോളനി റോഡും പാലവും യാഥാര്‍ഥ്യമായി. എംഎല്‍എ ഫണ്ടും നബാഡ് ഫണ്ടും ഉപയോഗിച്ചാണ് ഒന്നരക്കിലോമീറ്റര്‍ റോഡും പാലവും നിര്‍മിച്ചത്. പകുതി സ്ഥലം ടാറിങും വനത്തിനുള്ളില്‍ സിമന്റ് കട്ട പാകിയുമാണ് റോഡിന്റെ നിര്‍മാണം. വര്‍ഷങ്ങളായി വനംവകുപ്പിന്റെ അനുമതി കിട്ടാത്തതിനാലാണ് നിര്‍മാണം മുടങ്ങിക്കിടന്നത്. ഒടുവില്‍ ജനപ്രതിനിധികളും നാട്ടുകാരും ശക്തമായി രംഗത്തുവന്നതാണ് വനംവകപ്പിന്റെ മനം മാറ്റത്തിനു കാരണം. ഇക്കോ ടൂറിസം മേഖലയില്‍പെട്ട പ്രദേശത്തേക്ക് സഞ്ചാരികളുടെ വരവും കൂടിയിട്ടുണ്ട്. ഇവിടെ വനം വകുപ്പും പോലിസും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് യാഥാര്‍ഥ്യമായതോടെ ആദിവാസികളുടെ വീടുകളിലേക്ക് ഏത് തരം വാഹനങ്ങള്‍ക്കും എത്താനാവുമന്നത് വലിയ അനുഗ്രഹമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day