|    Jan 24 Wed, 2018 5:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ചിക്കുന്‍ ഗുനിയ കാരണം മരിക്കില്ലെന്ന് ഡല്‍ഹി മന്ത്രി

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ചിക്കുന്‍ ഗുനിയ മനുഷ്യരുടെ മരണത്തിനിടയാക്കുകയില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ ബാധിച്ച് അഞ്ചുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് തന്റെ അഭിപ്രായമല്ലെന്നും ഗൂഗിളില്‍നിന്ന് ലഭിച്ച വിവരമാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മാത്രം ആശുപത്രിയിലെത്തിയാല്‍ മതി. രോഗം ബാധിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിക്കുന്‍ഗുനിയ പിടിപെട്ടു മരിച്ച അഞ്ചില്‍ നാലു സംഭവങ്ങളും ഒരു ആശുപത്രിയിലായത് സംശയത്തിനിടയാക്കിയിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ കേസുകള്‍ കൂടിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ അറിയിച്ചു. എന്നാല്‍, പശ്ചിമബംഗാള്‍, ഒഡീഷ, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി കേസുകളാണ് വര്‍ധിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ മലമ്പനി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി ആരോഗ്യമന്ത്രി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍, ആരോഗ്യരംഗത്തെ വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ടെന്നും നദ്ദ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day