ചിക്കിംഗ് ഇന്തോനേസ്യയിലേക്ക്
Published : 9th March 2016 | Posted By: swapna en

ദുബയ്: മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ ഹലാല്‍ ഫാസ്റ്റ് ഫുഡ് റസ്റ്റാറണ്ട് ശൃംഖലയായ ചിക്കിംഗ് ഇന്ത്യേനേസ്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മലയാളിയായ എ.കെ. മന്‍സൂറിന്റെ ഉടമസ്ഥയിലുള്ള ചിക്കിംഗ് ഫ്രാഞ്ചൈസ് മാനേജ്മെന്റ് വിഭാഗമായ ബി.എഫ്.എ. മാനേജ്മെന്റും ഇന്ത്യോനേസ്യയിലെ ഫ്രാഞ്ചസിയായ പി.ടി. അയാം ടോപ്പും തമ്മില്‍ കരാറില്‍ ഒപ്പിട്ടു. 5 വര്‍ഷത്തിനകം ഇന്തോനേസ്യയില്‍ 20 ഔട്ട്ലറ്റുകള് തുറക്കും. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്തോനേസ്യയില്‍ മികച്ച സാധ്യതകളാണുള്ളതെന്ന് എ.കെ. മന്‍സൂര്‍ പറഞ്ഞു. ഏഴ് രാജ്യങ്ങളിലായി 112 ഔട്ട്ലറ്റുകളുള്ള ചിക്കിംഗ് ഈ വര്‍ഷം തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.