ചിക്കന്‍ കഴിച്ച കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും
Published : 5th June 2016 | Posted By: SMR
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭക്ക് മുന്നില്‍ പ്രവര്‍ത്തിക്കുന്ന ബ്രോസ്റ്റ് ഷോപ്പില്‍നിന്നും ചിക്കന്‍ വാങ്ങി കഴിച്ച രണ്ടു കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പരാതി.
ഇതു സംബന്ധിച്ച് കുട്ടിയുടെ പിതാവ് സി ഇ വീരാന്‍ നഗരസഭ അധികൃതര്‍ക്കും, ഡിഎംഒക്കും പരാതി നല്കി. ഒരാളെ വിദഗ്ധ ചികില്‍സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിതായി പരാതിയില്‍ പറയുന്നു.
കഴിഞ്ഞ 30നാണ് ഇവിടെനിന്നും മൂന്നു തരത്തിലുള്ള ചിക്കന്‍ വാങ്ങി കഴിച്ചത്.
രാത്രി അസ്വസ്തത ഉണ്ടായതിനെ തുടര്‍ന്ന് രണ്ടു കുട്ടികളെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളെ വിദഗ്ധ ചികില്‍സക്കായി എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ 30ാം തിയ്യതി ഭക്ഷണം കഴിച്ച മാറ്റാര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടായതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും പരാതിയെകുറിച്ച് അന്വേഷിക്കുമെന്നും ബ്രാഞ്ച് മാനേജര്‍ സനല്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.