|    Jul 23 Mon, 2018 1:00 pm
FLASH NEWS

ചികില്‍സ ലഭിക്കാതെ നവജാത ശിശു മരണമടഞ്ഞതായി പരാതി

Published : 20th September 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: യഥാസമയം ചികില്‍സ ലഭിക്കാതെ നവജാത ശിശു മരിച്ചതായി പരാതി. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര അകംകുടി നിഥിന്‍ ശിവദാസ്-രഞ്്ജു ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ 12നു സിസേറിയന്‍ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. തലച്ചോറില്‍ രക്തസ്രാവമുള്ളതിനാല്‍ നില ഗുരുതരമാണെന്നും ആയതിനാല്‍ കുഞ്ഞിനെ വെന്റിലേറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും 14നു ഡോകടര്‍ അറിയിച്ചതായി പിതാവ് നിധിന്‍ ശിവദാസ് പരാതിയില്‍ പറയുന്നു.ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് തിരികെ വീണ്ടും കൊല്ലകടവില്‍ കൊണ്ടുവന്നു വെന്റിലേറ്ററിലാക്കി. പിതാവിന്റെ പരാതിയുടെയടിസ്ഥാനത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് വെണ്‍മണി പോലിസ് ഡോക്ടര്‍ക്കെതിരേ കേസെടുത്തു. ഇതേ സമയം പരാതി അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.പ്രസവം നടക്കുന്ന സമയത്തും പിന്നീടും ലേബര്‍ റൂമില്‍ വലിയ തിരക്കില്ലായിരുന്നു. ഇതിനാല്‍ ഡോക്ടര്‍ക്കും, നഴ്‌സുമാര്‍ക്കും, മാതാവിനെയും, നവജാത ശിശുവിനെ പരിചരിക്കുവാനായി സാധിച്ചിരുന്നു. സിസേറിയനു മുന്‍പുള്ള പരിശോധനയ്ക്ക് കുറച്ചു സമയമേ വേണ്ടി വന്നിരുന്നുള്ളൂ. കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്നുള്ള വിവരം ആദ്യമേ മാതാപിതാക്കളെ അറിയിച്ചിരുന്നു. പക്ഷേ നിര്‍ബന്ധപൂര്‍വം വിടുതല്‍ വാങ്ങി മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. പിന്നീട് തിരികെ വന്നപ്പോള്‍ വെന്റിലേറ്റര്‍ സൗകര്യവും ലഭ്യമാക്കിയിരുന്നതായി ചൂണ്ടിക്കാട്ടി. ഇന്നലെ  മെഡിക്കല്‍ ബോര്‍ഡിന്റെ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss