|    Aug 20 Sun, 2017 9:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചികില്‍സ നിഷേധം: നിയമനിര്‍മാണം നടത്തും

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സ കിട്ടാതെ മരിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് മുഖ്യമന്ത്രി. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുന്നതിനിടെയാണ് മാപ്പുചോദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ചികില്‍സ നിഷേധിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണമോ നിയമഭേദഗതിയോ നടപ്പാക്കാന്‍ തയ്യാറാണ്. ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചത് ക്രൂരമാണ്. നാടിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ബന്ധപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ഉന്നത മെഡിക്കല്‍ സംഘം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക ശുശ്രൂഷ ലഭിക്കാതെ വന്നതാണ് മുരുകന്റെ മരണകാരണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൊട്ടിയം പോലിസും ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കല്‍ സംഘവും അന്വേഷിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ടയാള്‍ക്ക് 1988ലെ കോടതിവിധിയും സംസ്ഥാന നിയമവും അനുസരിച്ച് പ്രാഥമിക ചികില്‍സ നല്‍കാന്‍ എല്ലാ ആശുപത്രികളും ബാധ്യസ്ഥമാണ്. മുരുകന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ പ്രവേശിപ്പിക്കാനായില്ല. എന്നാല്‍ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന 54 വെന്റിലേറ്ററുകളാണ് ഉള്ളതെന്നും നേരത്തേ വാങ്ങിയവയില്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക