|    Sep 24 Sun, 2017 4:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചികില്‍സ തേടിയെത്തിയ ദലിത് പെണ്‍കുട്ടിക്ക് പീഡനം; മൂന്നുപേര്‍ അറസ്റ്റില്‍

Published : 27th August 2016 | Posted By: SMR

കാസര്‍കോട്: ചികില്‍സതേടിയെത്തിയ ദലിത് പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്നുപേരെ കാസര്‍കോട് പോലിസ് അറസ്റ്റ് ചെയ്തു.
ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ ഉദുമ ബാര കുണ്ടംകുളംപാറയിലെ കിഷോര്‍(29), സുഹൃത്തുക്കളായ മഞ്ജുനാഥ് (34), ബാര മുക്കുന്നോത്ത് ഹൗസിലെ അനില്‍ കുമാര്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാജപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൂടങ്കല്ലില്‍ ബന്ധുവീട്ടില്‍ താമസക്കാരിയായ കര്‍ണാടക സ്വദേശിനിയാണു പീഡനത്തിനിരയായത്. കഴിഞ്ഞ 23നാണ് ജനറല്‍ ആശുപത്രിയില്‍ ചികില്‍സതേടിയെത്തിയത്. സ്ഥലപരിചയം ഇല്ലാത്തതിനാല്‍ കുട്ടി കിഷോറിനോടു സഹായം അഭ്യര്‍ഥിച്ചതായി പറയുന്നു. വൈദ്യസഹായത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുതരാമെന്നു പറഞ്ഞ് പറ്റിക്കുകയായിരുന്നു.
ടൗണില്‍ വച്ച് മറ്റുരണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് ലോഡ്ജില്‍ എത്തിച്ച് മൂന്നുപേരും പീഡിപ്പിക്കുകയായിരുന്നു. 24ന് പുലര്‍ച്ചെ വരെ പീഡനം തുടര്‍ന്നു. പിന്നീട് പെണ്‍കുട്ടിയെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച് മൂവരും കടന്നുകളയുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക