|    Oct 20 Fri, 2017 7:20 am
Home   >  Todays Paper  >  page 12  >  

ചികില്‍സാ നിഷേധം: അനേ്വഷണത്തിന് ഉത്തരവ്

Published : 14th July 2017 | Posted By: fsq

 

തൃശൂര്‍: ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് പ്രസവവേദനയുമായെത്തിയ ആദിവാസി യുവതി ഓട്ടോയില്‍ പ്രസവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അനേ്വഷണത്തിന് ഉത്തരവിട്ടു. പഴയന്നൂര്‍ കുമ്പളക്കോട് മാട്ടിന്‍മുകള്‍ മലയ കോളനിയിലെ റജീഷിന്റെ ഭാര്യ സുകന്യയ്ക്ക് പഴയന്നൂര്‍ വടക്കേത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് ദുരനുഭവം ഉണ്ടായത്. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സംഭവത്തെക്കുറിച്ച് അനേ്വഷിച്ച് 21നു തൃശൂര്‍ റസ്റ്റ്ഹൗസില്‍ നടക്കുന്ന സിറ്റിങി ല്‍ അനേ്വഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. പ്രസവവേദനയാണെന്നറിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വാതില്‍ തുറന്നില്ലെന്ന് സുകന്യയുടെ ബന്ധുക്കള്‍ പറയുന്നു. ഡോക്ടറുള്ള സ്ഥലത്തേക്കു കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. എന്നാല്‍ അതി നു കഴിയാത്തതിനാല്‍ തിരികെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ഓട്ടോയില്‍ പ്രസവം. അമ്മയും കുഞ്ഞും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക