|    Jan 19 Thu, 2017 2:24 pm
FLASH NEWS

ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും: ആരോഗ്യമന്ത്രി

Published : 25th August 2016 | Posted By: SMR

കളമശ്ശേരി: ഇരുമ്പുവടി കൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഒമ്പതു വയസ്സുകാരന്‍ നൗഫലിന്റെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ആരോഗ്യമന്ത്രി ഫോണില്‍ നേരിട്ട് വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.  കുട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാനായി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കുട്ടി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിയെ ബാലാവകാശ കമ്മീഷന്‍ അംഗം മിനി കുരുവിളയും സി യു മീനയും എഡിഎം സി കെ പ്രകാശനും സന്ദര്‍ശിച്ചു മൊഴിയെടുത്തു. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുമെന്ന് മിനി കുരുവിള പറഞ്ഞു. ഇടുക്കി ജില്ലാ പോലിസ് മേധാവി, എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ഇടുക്കി, എറണാകുളം ജില്ലകളിലെ ശിശു സംരക്ഷണ ഓഫിസര്‍മാര്‍, കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് എന്നിവരോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.
തേങ്ങകൊണ്ട് ഇടിച്ചും ചൂടുവെള്ളം ഒഴിച്ചും കമ്പിവടികൊണ്ട് അടിച്ചും അവശനായ താന്‍ പത്തുദിവസത്തോളം ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് കുട്ടി കമ്മീഷന്‍ അംഗത്തോട് പറഞ്ഞതായി മിനി കുരുവിള പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ രണ്ട് സഹോദരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തിലും സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുമെന്ന് മിനി കുരുവിള അറിയിച്ചു. ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജെനറ്റ് ജോര്‍ജ്, എറണാകുളം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കെ എം നിഷാദ്, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല എന്നിവരും കുട്ടിയെ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക