|    Jul 20 Fri, 2018 8:17 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചികില്‍സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ഫലസ്തീനില്‍ ത്രീഡി പ്രിന്റിങ്

Published : 6th September 2017 | Posted By: fsq

 

ഗസ: ആശുപത്രികളില്‍ ഉപയോഗിക്കാനുള്ള അടിസ്ഥാന ഉപകരണങ്ങളുടെ കുറവ് നികത്താന്‍ ഫലസ്തീനില്‍ ത്രീഡി പ്രിന്റര്‍ ഉപയോഗിക്കുന്നു. സ്‌റ്റെതസ്‌കോപ്പ്, സ്റ്റാപ്പിള്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ത്രീഡി പ്രിന്ററിലൂടെ നിര്‍മിക്കുന്നത്. ഉപരോധം കാരണം ആശുപത്രി ഉപകരണങ്ങള്‍ ലഭിക്കാതെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് ഗസയിലെ സാങ്കേതിക വിദഗ്ധര്‍ ത്രീഡി പ്രിന്ററിന്റെ സഹായം തേടുന്നത്.ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയില്‍ ഓരോ വിഭാഗത്തിലും രണ്ട് സ്റ്റെതസ്‌കോപ്പുകള്‍ വീതമാണ് ഉള്ളത്. ആവശ്യത്തിനു സ്‌റ്റെതസ്‌കോപ്പുകള്‍ ഇല്ലാത്തതിനാല്‍ പ്രാചീന ചികില്‍സാ രീതിയില്‍ ചെയ്തിരുന്നതുപോലെ രോഗികളുടെ നെഞ്ചോടു ചേര്‍ത്തു ചെവി വച്ചാണ് ഡോക്ടര്‍മാര്‍ ഹൃദയമിടിപ്പ് പരിശോധിക്കുന്നത്. അല്‍ശിഫയിലെ കനേഡിയന്‍ ഡോക്ടര്‍ ടറെക് ലുബാനിയും അദ്ദേഹത്തിന്റെ മൂന്നു സഹപ്രവര്‍ത്തകരും ചേര്‍ന്നു കണ്ടെത്തിയതാണ് ത്രീഡി പ്രിന്റിങിലൂടെ ഉകരണങ്ങള്‍ നിര്‍മിക്കുക എന്നത്. ഗസയിലെ ത്രീഡി പ്രിന്ററിന്റെ സഹായത്തോടെ നിര്‍മിച്ച ആദ്യ സെറ്റ് സ്‌റ്റെതസ്‌കോപ്പുകള്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. വളരെ വിലക്കുറവും അതേസമയം, മികച്ച ഗുണമേന്‍മയുമാണ് ഇവയ്ക്കുള്ളത്. വെറും മൂന്നു ഡോളര്‍ മാത്രമാണ് ഇവയ്ക്കു വിലവരുന്നത്. വിപണിയില്‍ 300 ഡോളര്‍ വിലവരുന്ന സ്‌റ്റെതസ്‌കോപ്പുകളുടെ അതേ ഗുണമേന്‍മ ഇവയ്ക്കുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss