|    Aug 18 Fri, 2017 6:55 am
FLASH NEWS

ചികില്‍സാരംഗത്ത് പൊന്നാനിക്ക് ആശ്വാസം ; 85 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

Published : 3rd August 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനിയിലെ സ്ത്രീകളുടെയും  കുട്ടികളുടെയും ആശുപത്രിയിലേക്ക് 85 തസ്തികകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ  ഇടപെടലാണ്  തസ്തിക അനുവദിക്കാന്‍ കാരണം. പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ ഇല്ലാത്ത പൊന്നാനി  മണ്ഡലത്തിന് ഈ സ്‌പെഷ്യലിസ്റ്റ് ആശുപത്രി ഏറെ ഗുണകരമാവും. കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തില്‍ സ്‌പെഷ്യല്‍ ഡോക്ടര്‍ മാര്‍ അടക്കം 26 ഡോക്ടര്‍ മാരെയാണ് നിയമിക്കുക.  20 സ്റ്റാഫ് നഴ്‌സുമാരും മറ്റനുബന്ധ ജീവനക്കാരുടെയും തസ്തികകള്‍ ആണ് അനുവദിച്ചിട്ടുള്ളത്.  നിലവില്‍ താലൂക്ക് ആശുപത്രിത്തില്‍ രണ്ടായിരത്തോളം പേരാണ് ദിവസവും ഒപിയില്‍ വരുന്നത്. ഇരുനൂറിലധികം പ്രസവങ്ങള്‍ ആണ് ഒരു മാസത്തില്‍ നടക്കുന്നത്. ഗൈനക്കോളജി, പീടിയാട്രിക്‌സ് വിഭാഗങ്ങള്‍ പുതിയ ആശുപത്രിയിലേക്ക് മാറ്റുന്നതോടെ  ഇവിടെയുള്ള മറ്റു സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന മാതൃ ശിശു ആശുപത്രിയുടെ ബാക്കി പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.  ആശുപത്രിയുടെ ഇലക്ട്രിക്, പ്ലബിങ്, എയര്‍ ഹാന്റ്‌ലിങ് യൂണിറ്റ്, ഓപ്പറേഷന്‍ തിയ്യേറ്റര്‍ സ്റ്റീല്‍ റൂഫിങ്, സെന്‍ട്രലൈസ്ഡ് ഗ്ലാസ് സിസ്റ്റം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് .ഇത് പൂര്‍ത്തിയായ ഉടനെ ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക