|    Feb 28 Tue, 2017 1:53 am
FLASH NEWS

ചികില്‍സയ്‌ക്കെത്തിയ യുവാവ് അക്രമാസക്തനായി; ആശുപത്രി ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു

Published : 14th November 2016 | Posted By: SMR

പീരുമേട്: ആശുപത്രിയില്‍ ചികില്‍സയ്ക്കായി എത്തിയ യുവാവ് അക്രമാസക്തനായി ആശുപത്രി ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു.ഇതോടെ പീരുമേട് താലൂക്ക് ആശുപത്രിയുടെ  പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. പാമ്പനാര്‍ ലാഡ്രം സ്വദേശി രാജേഷാ(21)ണ് തലയ്ക്ക് മറിവേറ്റ് ചികില്‍സയ്ക്ക് എത്തി അക്രമാസക്തനായത്.ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് യുവാവിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.തലക്ക് മുറിവേറ്റിരുന്ന ഇയാളെ പരിശോധനക്കായി ഡ്രസ്സിങ് റൂമില്‍ കയറ്റി.ഡ്യൂട്ടി ഡോ.ജിതിനും നഴ്‌സിങ് അസിസ്റ്റന്റുമാരായ രണ്ടു പേരുമായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.യുവാവിനോട് മുറിവു പരിശോധിക്കാന്‍ കട്ടിലില്‍ കിടക്കാന്‍ ആവശ്യപ്പെട്ടതോടെ പ്രകോപിതനായി സമീപത്തിരുന്ന കത്രികയും വലിയ ചില്ലുകുപ്പിയും കൈക്കലാക്കി.കുപ്പിയുടെ ഒരു ഭാഗം അടിച്ചുടച്ച് അതുമായി ഡോക്ടറേയും ജീവനക്കാരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ചികിത്സാ ഉപകരണങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങി.പുറത്തുകടന്ന ഡോക്ടറും ജീവനക്കാരും ഇയാളെ മുറിക്കുള്ളില്‍ അടച്ചിട്ടു.വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി ഇയാളെ പിന്തിരിപ്പിക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇയാള്‍ അനുസരിച്ചില്ല.രണ്ടു മണിക്കൂറിനു ശേഷം ക്ഷീണിതനായ ഇയാളെ പോലിസും അഗ്‌നിശമന സേനയും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. ഇതിനിടെ  ഡ്രസിങ് റൂമിലുണ്ടായിരുന്ന വസ്തുക്കളെല്ലാം തന്നെ തകര്‍ന്നിരുന്നു. ഇതോടെ ഇന്നലെ രാവിലെ ചികില്‍സക്ക് എത്തിയ രോഗികള്‍ ദുരിതത്തിലായി ഇവരെ പെരിയാര്‍ സാമൂഹിക ആശുപത്രിയിലേക്ക് അധികൃതര്‍ പറഞ്ഞയച്ചു.  പോലിസ് കസ്റ്റഡിയിലായ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day