|    Oct 18 Thu, 2018 10:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചികില്‍സയ്ക്കിടെ എയ്ഡ്‌സ് ബാധ ; കുട്ടിയുടെ ചികില്‍സ ഏറ്റെടുക്കണമെന്ന്

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: ആര്‍സിസിയില്‍ രക്താര്‍ബുദ ചികില്‍സയ്ക്കിടെ എയ്ഡ്‌സ് ബാധിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കുട്ടിയുടെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്നതിന് പകരം ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ ചാരി രക്ഷപ്പെടുന്നതിനാണ് സര്‍ക്കാരും ആര്‍സിസിയും ശ്രമിക്കുന്നത്. കുട്ടിക്കും കുടുംബത്തിനും സാമാന്യനീതി ലഭ്യമാക്കണമെന്നും വേണ്ട സംരക്ഷണം നല്‍കണമെന്നും മുഖ്യമന്ത്രിയോട് താന്‍ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. രണ്ടുതവണ താന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss