|    Sep 22 Sat, 2018 1:24 pm
FLASH NEWS
Home   >  Sports  >  Football  >  

ചികില്‍സയ്ക്കായി സ്‌പെയിനിലേക്ക്; സലാഹിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ ആശങ്കയില്‍

Published : 31st May 2018 | Posted By: vishnu vis


മാഡ്രിഡ്: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ ആശങ്കയില്‍. സലാഹ് വിദഗ്ധ ചികില്‍സയ്ക്കായി സ്‌പെയിനിലേക്ക് പോയെന്നാണ് ഏറ്റവും പുതിയ റിപോര്‍ട്ടുകളുള്ളത്. ആദ്യ ഘട്ടത്തില്‍ താരത്തിന് രണ്ടാഴ്ചയ്ക്കകം മടങ്ങിവരാന്‍ കഴിയുമെന്ന് പറഞ്ഞിരുന്നെങ്കിലും പരിക്ക് ഭേദമാവാന്‍ നാല് ആഴ്ചയെങ്കിലും വേണ്ടിവന്നേക്കുമെന്നാണ് വിവരം. വലന്‍സിയയിലേക്ക് ചികില്‍സയ്ക്കായി പോകുന്ന സലാഹിന്റെ ചിത്രം ഈജിപ്ത്യന്‍ ജേര്‍ണലിസ്റ്റ് അബ്ദുള്ള അറാബ് പുറത്തു വിട്ടിട്ടുണ്ട്. സലാഹിന്റെ കരുത്തില്‍ ലോകകപ്പ് ടിക്കറ്റെടുത്ത ഈജിപ്തിന് താരത്തിന്റെ അഭാവം കനത്ത തിരിച്ചടിയാവും. യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ മല്‍സരത്തിനിടെ സെര്‍ജിയോ റാമോസിന്റെ കൈയില്‍ തട്ടി വീണാണ് സലാഹിന് പരിക്കേറ്റത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss