|    Dec 16 Sat, 2017 10:12 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചികില്‍സയ്ക്കായി ഷര്‍ബത് ബീബി ഇന്ത്യയിലേക്ക്

Published : 14th November 2016 | Posted By: SMR

കാബൂള്‍: വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കിയതിന്റെ പേരില്‍ പാക് സര്‍ക്കാര്‍ നാടുകടത്തിയ മുന്‍ നാഷനല്‍ ജ്യോഗ്രഫി മുഖചിത്ര വനിത ഷര്‍ബത് ബീബി ഇന്ത്യയിലേക്ക്. ഹെപ്പറ്റൈറ്റിസ് രോഗബാധിതയായ ഈ 42കാരി ചികില്‍സയ്ക്കായാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലേക്കുള്ള ഇവരുടെ വരവിനെക്കുറിച്ച് അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഷായിദ അബ്ദാലിയാണു വാര്‍ത്ത പുറത്തുവിട്ടത്. ഷര്‍ബത് ബംഗളൂരുവിലായിരിക്കും ചികില്‍സ തേടുകയെന്നും അംബാസഡര്‍ ട്വിറ്ററില്‍ കുറിച്ചു. യുദ്ധക്കെടുതി നാശം വിതച്ച അഫ്ഗാനില്‍ നിന്നും പാകിസ്താനിലേക്കു കുടിയേറിയതായിരുന്നു ബീബി. 1985ലാണ് ഭീതിനിറഞ്ഞ പച്ചക്കണ്ണുകളുള്ള ബീബിയുടെ തീക്ഷ്ണമായ നോട്ടം നാഷനല്‍ ജ്യോഗ്രഫി കാമറാമാന്‍ സ്റ്റീവ് മക്കുറി പകര്‍ത്തിയത്. അഫ്ഗാനില്‍ നിന്നും പാകിസ്താനിലേക്ക് കുടിയേറിയ ഷര്‍ബത് പിന്നീട് അഫ്ഗാനിലേക്കു തിരിച്ചുപോയി. വര്‍ഷങ്ങള്‍ക്കു ശേഷം വ്യാജരേഖ ചമച്ച് പാകിസ്താനിലേക്കു കുടിയേറിയതിന്റെ പേരിലാണ് ബീബി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss