|    Nov 21 Wed, 2018 6:03 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചികില്‍സയ്ക്കായി കാനഡയിലുള്ള പൗരന്‍മാര്‍ അവിടം വിടണമെന്നു സൗദി

Published : 9th August 2018 | Posted By: kasim kzm

റിയാദ്: കാനഡയില്‍ ചികില്‍സയ്ക്കു പോയ സൗദി പൗരന്‍മാര്‍ അവിടം വിടാന്‍ സൗദി അറേബ്യ ആവശ്യപ്പെട്ടു. കാനഡയ്ക്ക് പുറത്തു ചികില്‍സ തേടാനും നിര്‍ദേശിച്ചു. രോഗികളെ കാനഡയ്ക്കു പുറത്തേക്ക് എത്തിക്കുന്നതിനു പ്രത്യേക സൗകര്യവും ഒരുക്കി. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. അമേരിക്കയിലെ സൗദി ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണു രോഗികളെ മാറ്റുന്നത്.
എന്നാല്‍ സൗദിയുടെ നടപടിയില്‍ തങ്ങള്‍ക്കു പ്രശ്‌നമില്ലെന്നു വ്യക്തമാക്കി കനേഡിയന്‍ ഭരണകൂടവും രംഗത്തുവന്നിട്ടുണ്ട്. സൗദിയില്‍ ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അനുകൂലിച്ച് കാനഡ രംഗത്തെത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ചയ്ക്കു കാരണമായത്. എന്നാല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ അവകാശത്തിനു വേണ്ടി തുടര്‍ന്നും സംസാരിക്കുമെന്നാണു കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
അതേസമയം പുതിയ പ്രശ്‌നങ്ങള്‍ സൗദിയും കാനഡയും തമ്മിലുള്ള ഇടപാടുകളെ എങ്ങനെ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല. രണ്ടു രാജ്യങ്ങളും തമ്മില്‍ 400 കോടി ഡോളറിന്റെ വ്യാപാരയിടപാടു നിലവിലുണ്ട്. കൂടാതെ 1300 കോടി ഡോളറിന്റെ ആയുധ ഇടപാടുമുണ്ട്. ഈ രണ്ടു കരാറുകളുടെയും ഭാവി എന്താവുമെന്നു വ്യക്തമല്ല. സഖ്യകക്ഷിയാണു സൗദി അറേബ്യയും കാനഡയും എന്നതിനാല്‍ വിഷയത്തില്‍ യുഎസ് ഇടപെടുമെന്നാണു പ്രതീക്ഷ. അതേസമയം കാനഡ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടതില്‍ സൗദി അറേബ്യക്കുള്ള എതിര്‍പ്പും സൗദിയില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകരുടെ വിഷയത്തില്‍ ഇടപെടുമെന്ന കാനഡയുടെ നിലപാടും പ്രശ്‌നം രൂക്ഷമാക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss