|    Jul 25 Tue, 2017 2:32 pm
FLASH NEWS

ചികില്‍സയുടെ മറവില്‍ സ്ത്രീകളെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published : 31st May 2016 | Posted By: SMR

നിലമ്പൂര്‍: മന്ത്രവാദ ചികില്‍സയുടെ മറവില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ച മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. കാളികാവ് കെഎകെ പടി കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിനെ (കുഞ്ഞുട്ടി- 50) യാണ് നിലമ്പൂര്‍ സിഐ ടി സജീവന്‍ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സ്വദേശിയായ 19 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. പാലക്കാട് കേന്ദ്രീകരിച്ചുള്ള ഒരു യതീംഖാനയുടെ മലപ്പുറം ജില്ലയിലെ പിരിവുക്കാരനാണു പ്രതി. പ്രായപൂര്‍ത്തിയായ മകളുടെ വിവാഹം എളുപ്പത്തില്‍ നടക്കാന്‍ മന്ത്രവാദ ചികില്‍സ നടത്തിയാല്‍ മതിയെന്നും ഇത്തരം ചികില്‍സ തനിക്ക് അറിയാമെന്നും പറഞ്ഞ് നിലമ്പൂരിലെ മാതാവിനെ വിശ്വസിപ്പിച്ചാണ് യുവതിയുടെ വീട്ടില്‍ വച്ച് ഇയാള്‍ പീഡിപ്പിച്ചതെന്നാണു പരാതി. മലപ്പുറം, പാലക്കാട് ജില്ലകളിലെ പല സ്ത്രീകളെയും ഇയാള്‍ പീഡിപ്പിച്ചതായി പോലിസ് പറഞ്ഞു. യുവതികളുടെ വീട്ടില്‍വച്ച് തന്നെയാണു മന്ത്രവാദ ചികില്‍സ നടത്തുന്നത്.
മൂന്നുദിവസമാണ് ചികില്‍സ. മൂന്നാം ദിവസം യുവതിയെ മുറിയില്‍ അടച്ചിട്ടാണ് പീഡിപ്പിക്കുന്നത്. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സിഐ കൂടാതെ എസ്‌ഐ സി പ്രദീപ് കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ എം മനോജ്, പി സി വിനോദ്, ടി വിനോബ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക