|    Jan 24 Tue, 2017 8:44 am

ചികില്‍സയിലിരുന്നവരെ നിര്‍ബന്ധിച്ച് ഒഴിപ്പിച്ചു

Published : 5th September 2016 | Posted By: SMR

ശ്രീനഗര്‍: സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി മാരകമായി പരിക്കേറ്റവര്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രികളില്‍ നിന്നു നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു. ശ്രീനഗറിലെ കരണ്‍ നഗറിലുള്ള ശ്രീമഹാരാജ ഹരിസിങ് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്ന 24 പേരെയാണ് ശനിയാഴ്ച രാത്രി നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടത്. എല്ലാവരും സൈനികരുടെ ലോഹഉണ്ട പ്രയോഗത്തില്‍ കണ്ണിനേറ്റ പരിക്കു മൂലം ചികില്‍സ തേടിയവരായിരുന്നു.
സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനം തുടങ്ങുന്നതിനു മുമ്പുള്ള 48 മണിക്കൂറില്‍ 50 പേരെയാണ് അസുഖം ഭേദമാവാതെ ഡിസ്ചാര്‍ജ് ചെയ്തത്. ഇന്നലെ രാവിലെ ഇതേ ആശുപത്രിയില്‍ നിന്ന് അഞ്ചു പേരെ ഒഴിപ്പിച്ചു. ലോഹഉണ്ട മൂലം പരിക്കേറ്റവരില്‍ കൂടുതല്‍ ആളുകളും ചികില്‍സ തേടിയത് ഈ ആശുപത്രിയിലാണ്.
മാരകമായ മുറിവേറ്റ് ചികില്‍സ തേടുന്നവര്‍ സാധാരണഗതിയില്‍ അസുഖം ഭേദമായ ശേഷം പ്രഭാതസമയത്തെ പതിവു പരിശോധനയ്ക്കു ശേഷമേ ആശുപത്രി വിടാറുള്ളൂ. എന്നാല്‍, ഈ പതിവുകള്‍ തെറ്റിച്ചാണ് മുറിവുകള്‍ ഭേദമാവും മുമ്പേ രോഗികളെ ആശുപത്രി അധികൃതര്‍ പറഞ്ഞുവിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക