|    Mar 30 Thu, 2017 6:20 am
FLASH NEWS

ചികില്‍സയിലിരുന്നയാള്‍ക്ക് ചിക്കന്‍പോക്‌സ് ; ആശുപത്രി അധികൃതര്‍ പറഞ്ഞുവിട്ടെന്ന്

Published : 20th March 2017 | Posted By: fsq

 

മാള:  അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികില്‍സയിലിരുന്നയാള്‍ക്ക്  ചിക്കന്‍പോക്‌സ് പിടിപെട്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞുവിട്ടതായി ബന്ധുക്കളുടെ പരാതി. അന്നമനട ആര്യംപറമ്പ് തെക്കേടത്ത് ഗോപാലകൃഷ്ണനാണ്(44) ഈ ദുരവസ്ഥ അനുഭവിക്കേണ്ടിവന്നത്. അന്നമനട പീടികകുന്നില്‍ വച്ച് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഇയാള്‍ക്ക് അപകടം സംഭവിച്ചത്.
തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രികളിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു.മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് കഴിഞ്ഞ ദിവസം ചിക്കന്‍പോക്‌സ് പിടിപെടുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഈ രോഗംമറ്റുള്ളവരിലേക്കും പകരുമെന്ന കാരണം പറഞ്ഞാണ് ആശുപത്രി അധികൃതര്‍ രോഗിയെ പറഞ്ഞുവിട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്.
മറ്റു ആശുപത്രികളെ സമീപിച്ചെങ്കിലും ഇക്കാരണത്താല്‍ തന്നെ ചൂണ്ടുക്കാട്ടി മടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ ഗോപാലകൃഷ്ണന് ഇപ്പോള്‍ വീട്ടുകാരുടെ പരിചരണം മാത്രമാണ് ലഭിക്കുന്നത്. ഈയവസ്ഥയില്‍ തുടര്‍ന്നാല്‍ ആരോഗ്യാവസ്ഥ വീണ്ടെടുക്കാനാവില്ലെന്ന് വീട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ഇയാള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.സംഭവത്തെ ആരോഗ്യവകുപ്പ് ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് അന്നമനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.രവി നമ്പൂതിരി,ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി വിജു എന്നിവര്‍ ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day