|    Mar 30 Thu, 2017 2:30 pm
FLASH NEWS

ചികിത്സ നിഷേധിച്ചു;കുട്ടി പിതാവിന്റെ തോളില്‍ കിടന്ന് മരിച്ചു

Published : 30th August 2016 | Posted By: mi.ptk

kid-death

ഉത്തര്‍പ്രദേശ്: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടി പിതാവിന്റെ തോളില്‍ കിടന്ന് മരിച്ചു. പനി ബാധിച്ച് അവശനായ അന്‍ശ് എന്ന കുട്ടിയെ ചികിത്സക്കായി സര്‍ക്കാര്‍ അശുപത്രിയില്‍ എത്തിച്ചെങ്കിലും കിടക്ക ഒഴിവില്ലെന്നും അടുത്തുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
പനിയെ തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ കുട്ടിയെ കാണിച്ചിരുന്നെങ്കിലും പനി മാറാതിരിക്കുകയും കുട്ടി കൂടുതല്‍ ക്ഷീണിതനാവുകയും ചെയ്തതിനെ തുടര്‍ന്നാണ് കാണ്‍പൂരിലെ ലാലാലജ്പത്‌റായ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്.
ചികിത്സ നിഷേധിച്ച അധികൃതര്‍ അടുത്തുള്ള കുട്ടികളുടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചെങ്കിലും കുട്ടിയെ കൊണ്ടുപോകാന്‍ വാഹനമോ സ്‌ട്രെച്ചറോ പോലും നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുട്ടിയെ തോളിലിട്ടാണ് പിതാവ് കുട്ടികളുടെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ അന്‍ശ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥരീകരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day