|    May 26 Fri, 2017 8:35 pm
FLASH NEWS

ചാവശ്ശേരിയിലും ചുടലയിലും വാഹനാപകടം

Published : 24th September 2016 | Posted By: SMR

ശ്രീകണ്ഠപുരം: ചാവശ്ശേരിയിലും ചുടലയിലും വാഹനാപകടങ്ങള്‍. ഒരാള്‍ക്കു പരിക്ക്. ചാവശ്ശേരിയില്‍ ഇന്നലെ വൈകീട്ട് ഓട്ടോയ്ക്കു പിറകില്‍ ഓട്ടോയിടിച്ച് മറിഞ്ഞ് െ്രെഡവര്‍ നീര്‍വേലിയിലെ പി മജീദി(46)നാണു പരിക്കേറ്റത്. മട്ടന്നൂര്‍ പോലിസ് സ്ഥലത്തെത്തി വാഹനങ്ങള്‍ മാറ്റി. ചുടല കപ്പണത്തട്ട് ഐസ്‌ക്രീം ഫാക്ടറിക്ക് മുന്നില്‍ സ്വകാര്യബസ് നാഷനല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലോടുന്ന കെഎല്‍ 11 ബിബി 389 ടികെ ഡീലക്‌സ് ബസ്സും പയ്യന്നൂരില്‍ നിന്നു തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 58 1762 ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 9.45 ഓടെയാണ് അപകടം. ആര്‍ക്കും പരിക്കില്ല. ഇതേ ബസ് ആഴ്ചകള്‍ക്കു മുമ്പ് കുപ്പത്തും അപകടത്തില്‍പ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day