|    Dec 10 Mon, 2018 1:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചാവക്കാട് സ്വദേശിക്ക് ബ്രിട്ടനില്‍ ഏഷ്യന്‍ ഷെഫ് ഓഫ് ദി ഇയര്‍ പുരസ്‌കാരം

Published : 24th November 2018 | Posted By: kasim kzm

ചാവക്കാട്: തിരുവത്ര സ്വദേശിക്ക് ബ്രിട്ടനില്‍ ഏഷ്യന്‍ ഷെഫ് ഓഫ് ദി ഇയര്‍ അവാര്‍ഡ്. തിരുവത്ര കോട്ടപ്പുറം നായര്‍ശേരി അരവിന്ദാക്ഷന്‍-ബേബി ദമ്പതികളുടെ മകന്‍ ആശിഷാണ് ആലപ്പുഴ സ്‌റ്റൈല്‍ മീനും നാടന്‍ ചിക്കന്‍ കറിയും വച്ച് അവാര്‍ഡ് നേടിയത്. ലണ്ടനിലെ ഗ്രോസ്സ്‌നോവര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടി വി അവതാരകനും എഴുത്തുകാരനുമായ ചാപ്മാനില്‍ നിന്നും ആശിഷ് പുരസ്‌കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
കൊച്ചി ചാവറ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം. തുടര്‍ന്ന് കൊച്ചി നേവ ല്‍ ബേസിലെ നേവിയുടെ ക്ലബ്ബിലും കൊച്ചിയിലെയും ഗുരുവായൂരിലെയും പ്രമുഖ ഹോട്ടലുകളിലും പ്രവര്‍ത്തിച്ചു. ഇതിനു ശേഷമാണ് ദുബയില്‍ എത്തുന്നത്. ഇവിടെ അഞ്ചു വര്‍ഷം ഷെഫ് ആയി ജോലിചെയ്തു. പിന്നീട് യുകെയില്‍ എത്തിയപ്പോഴും പാചകകലയോടുള്ള ആഭിമുഖ്യം കുറഞ്ഞില്ല. ഇവി ടെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ജോലി ചെയ്ത ശേഷമാണ് ഷാമ്പന്‍ റെസ്‌റ്റോറന്റ് എന്ന പേരില്‍ സ്വന്തമായി ഹോട്ടല്‍ മേഖലയിലേക്ക് തിരിയുന്നത്. തുടങ്ങി ആറുമാസത്തിനുള്ളില്‍ മികച്ച ഷെഫ് ആയും റെസ്‌റ്റോറന്റ് ആയും തിരഞ്ഞെടുത്തതിലുള്ള സന്തോഷത്തിലാണ് ആശിഷ്.
ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പൂജയാണ് ഭാര്യ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss