|    Jan 16 Mon, 2017 8:38 pm
FLASH NEWS

ചാവക്കാട് മേഖലയില്‍ ഭിക്ഷക്കാര്‍ വഴി കഞ്ചാവു വില്‍പ്പന

Published : 14th October 2016 | Posted By: Abbasali tf

ചാവക്കാട്: നഗരത്തില്‍ ഭിക്ഷാടനക്കാര്‍ വഴി കഞ്ചാവ് വില്‍പന. ഇതര സംസ്ഥാനക്കാരെയും കുട്ടികളെയുമാണ് കഞ്ചാവ് ലോബികള്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. വൃത്തിഹീനമായ രീതിയില്‍ ജീവിക്കുന്ന ഇവര്‍ക്കു നേരെ ശ്രദ്ധ തിരിയുന്നില്ല എന്നതാണ് ഇവരെ റിക്രൂട്ട് ചെയ്യാന്‍ ലോബികളെ പ്രേരിപ്പിക്കുന്നതത്രേ. ഭിക്ഷാടനത്തില്‍ തന്നെ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് മാസത്തില്‍ ആയിരങ്ങളാണ് ഇവര്‍ സമ്പാദിക്കുന്നത്. കൂടാതെ കഞ്ചാവ് കടത്തുകൂലിയും ലഭിക്കുന്നതോടെ ആര്‍ഭാടജീവിതത്തിനുള്ള വക ലഭിക്കുന്നുണ്ട്. ഇവര്‍ വിലയേറിയ തരം മദ്യവും ഭക്ഷണവും കുടിക്കുമെങ്കിലും വസ്ത്രരീതിയില്‍ മാറ്റം വരുത്തില്ല. അനാഥകളായി കഴിയുന്ന ബാല്യങ്ങളും ഇവരുടെ വന്‍ സാമ്പത്തിക സ്രോതസ്സാണ്. കുട്ടിളെ ട്രെയിനിലും ബസ്സിലും യാചനക്കയച്ചും ഇവര്‍ ആയിരങ്ങള്‍ സമ്പാദിക്കുന്നുണ്ടെന്ന് പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക