|    May 22 Mon, 2017 11:06 pm
FLASH NEWS

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ 2.80 കോടിയുടെ വികസന പദ്ധതി

Published : 28th July 2016 | Posted By: SMR

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഭവന നിര്‍മാണത്തിന് മുന്‍ഗണന നല്‍കി 2.80 കോടിയുടെ വികസന പദ്ധതി. ജനറല്‍ വിഭാഗത്തില്‍ 1.50 കോടിയും പട്ടിക ജാതി വിഭാഗത്തിന് 95.44 ലക്ഷവുമുള്‍പ്പടെ വിവിധ സ്രോതസുകളില്‍ നിന്നുള്ള വകയിരുത്തലില്‍ മൊത്തം 2,80,66,314 രൂപയില്‍ ഭവന പദ്ധതിക്കായി മാത്രം ഒരു കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്.
മല്‍സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്കായി യന്ത്രവും വലയും വാങ്ങുന്നതിന് 12 ലക്ഷവും വൃദ്ധ ജനങ്ങള്‍ക്കു പകല്‍ വീട് നിര്‍മിക്കാന്‍ 7.50 ലക്ഷവും ഉല്‍പദന മേഖലയില്‍ ജൈവ പച്ചക്കറി കൃഷിക്കായി 12 ലക്ഷം രൂപയും നീക്കിയിരിപ്പുള്ള വികസന പദ്ധതിയുടെ കരട് രേഖ ബ്‌ളോക്ക് പഞ്ചായത്ത് വികസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം എ അബൂബക്കര്‍ ഹാജിയാണ് അവതരിപ്പിച്ചത്.
കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ പി ഉമര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി എ ഐഷ, ഹസീന താജുദ്ധീന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
വൈസ് പ്രസിഡന്റ് സുബൈദ വെളുത്തേടത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി മുസ്താഖലി, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സഫൂറ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം മുജീബ്, എ ഡി ധനീപ്, കെ ജെ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അഗങ്ങളായ ധന്യ ഗിരീഷ്, ഷാജിത ഹംസ, നസീമ ഹമീദ്, ടി സി ചന്ദ്രന്‍, ഷമീറ ഖാദര്‍, ജസീറ നസീര്‍, സെക്രട്ടറി പി വി ബാലകൃഷ്ണന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day