|    Aug 17 Thu, 2017 9:04 pm
FLASH NEWS

ചാവക്കാട് പോലിസിന്റെ കഞ്ചാവ് വേട്ട വീണ്ടും : ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 18th June 2017 | Posted By: fsq

 

ചാവക്കാട്: പോലിസിന്റെ കഞ്ചാവ് വേട്ട വീണ്ടും. ഒരാള്‍ അറസ്റ്റില്‍. എസ്‌ഐ എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇത്തവണ പിടിച്ചെടുത്തത് ഒന്നേകാല്‍ കിലോ കഞ്ചാവ്. തൊട്ടാപ്പ് സുനാമി കോളനിയില്‍ വിതരണത്തിന് കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. എടക്കഴിയൂര്‍ സ്വദേശിയും തൊട്ടാപ്പ് സുനാമി കോളനിയിലെ താമസക്കാരനുമായ കിഴക്കതറ വീട്ടില്‍ ഷറഫുദ്ദീനേ(28)യാണ് പോലിസ് സംഘം കഞ്ചാവുമായി പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്ന് വാങ്ങി കൊണ്ടു വരികയായിരുന്ന കഞ്ചാവുമായി സ്റ്റാന്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഇയാളെ പോലിസ് വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം ഒന്നരകിലോ കഞ്ചാവുമായി എടക്കഴിയൂര്‍ നാലാം കല്ല് സ്വദേശി അഷറഫിനെ ബ്ലാങ്ങാട് ബീച്ചില്‍ നിന്നും എസ്‌ഐയും സംഘവും പിടികൂടിയിരുന്നു. അഷറഫില്‍ നിന്നാണ് കഞ്ചാവ് മൊത്തവ്യാപാരിയായ ഷറഫുദ്ദീനെ കുറിച്ച് വിവരം ലഭിച്ചത്. ഷറഫുദ്ധീനെ അന്ന് പിടികൂടിയെങ്കിലും കഞ്ചാവ് ലഭിക്കാത്തതിനാല്‍ വിട്ടയച്ചിരുന്നു. പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ജൂനിയര്‍ എസ്‌ഐ ഷമീര്‍ഖാന്‍, എഎസ്‌ഐ അനില്‍ മാത്യു, സീനിയര്‍ സിപിഒ മാരായ അബ്ദുല്‍ സലാം, ജിജില്‍, സിപിഒ മാരായ ജിബിന്‍, ഗിരീഷന്‍, എന്നിവരും സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക