|    May 23 Tue, 2017 8:18 pm
FLASH NEWS

ചാവക്കാട് നഗരസഭ ജീവനക്കാരന് സഹപ്രവര്‍ത്തകരുടെ മര്‍ദ്ദനം; നഗരസഭ ചെയര്‍മാന്‍ തെളിവെടുപ്പ് നടത്തും

Published : 4th July 2016 | Posted By: SMR

ചാവക്കാട്: നഗരസഭ ജീവനക്കാരന് സഹപ്രവര്‍ത്തകരുടെ മര്‍ദ്ദനം. നഗരസഭ പ്യൂണ്‍ വടക്കാഞ്ചേരി സ്വദേശി സക്കീര്‍ ഹുസയ്‌നാ(42)ണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് നഗരസഭ ഓഫിസിലെ ജനറല്‍ സെക്ഷനില്‍ വെച്ചാണ് സംഭവം.
നഗരസഭയിലെ തന്നെ ജീവനക്കാരായ മൂന്നു പേരാണ് തന്നെ മര്‍ദിച്ചതെന്ന് കാട്ടി നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. ഓഫിസിനുള്ളില്‍ വെച്ച് കഴുത്ത് പിടിച്ച് അമര്‍ത്തിയ ശേഷം തന്നെ മൂന്നു പേരും ചേര്‍ന്ന മര്‍ദിക്കുകയായിരുന്നുവെന്ന് സക്കീര്‍ ഹുസയ്ന്‍ പറഞ്ഞു. മര്‍ദിച്ചവരും സക്കീര്‍ ഹുസയ്‌നും ഭരണപക്ഷ യൂണിയനില്‍പെട്ടവരാണ്.
സംഭവം വിവാദമായതോടെ പ്രശ്‌നം ഒതുക്കാന്‍ സിപിഎം ഭരണ സമിതി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഭരണകക്ഷി യൂണിയനില്‍ ഭിന്നത രൂക്ഷമായി. ജീവനക്കാരനെ മര്‍ദിച്ചത് സംബന്ധിച്ച് നഗരസഭ ചെയര്‍മാന്‍ തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ്.
ആഴ്ചകള്‍ക്ക് മുമ്പ് നഗരസഭയിലെ ജീവനാക്കാരിയേയും മര്‍ദിച്ചവരില്‍ ഉള്‍പ്പെട്ടയാളേയും ചെയര്‍മാന്റെ ചേംബറിനോടു ചേര്‍ന്നുള്ള മുറിയില്‍ വെച്ച് സംശയാസ്പദമായ രീതിയില്‍ കണ്ട സംഭവത്തെ തുടര്‍ന്ന് വാക്കേറ്റം ഉണ്ടായിരുന്നു. ഇതാണ് മര്‍ദനത്തിനത്തിന് കാരണമെന്ന പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day