|    Jan 24 Tue, 2017 7:02 pm
FLASH NEWS

ചാവക്കാട് നഗരത്തില്‍ മാലിന്യം നിറയുന്നു

Published : 26th April 2016 | Posted By: SMR

ചാവക്കാട്: നഗരത്തില്‍ മാലിന്യം കുന്നുകൂടുന്നു. വിവിധയിടങ്ങളിലായി കുമിഞ്ഞു കൂടിയ മാലിന്യം അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാരോപണം ശക്തമായി. ചാവക്കാട് ബസ് സ്റ്റാന്റ് പരിസരം, സബ് ജയില്‍ പരിസരം, വടക്കേ ബൈപാസ് റോഡ്. ചേറ്റുവ റോഡ്, പുതിയപാലം പരിസരം എന്നിവിടങ്ങളിലെല്ലാം മാലിന്യം കുമിഞ്ഞു കൂടിയിരിക്കുകയാണ്.
മാലിന്യം നിര്‍മാര്‍ജനം നഗരസഭ കുടുംബശ്രീയെ ഏല്‍പ്പിച്ചതോടെ നഗരത്തിലെ മാലിന്യ നീക്കം അവതാളത്തിലായെന്നാണ് ആരോപണം. പൊതുസ്ഥലങ്ങളില്‍ കുമിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാതെ ഹോട്ടലുകളിലേയും മറ്റു കച്ചവടസ്ഥാപനങ്ങളിലേയും മാലിന്യം മാത്രമാണ് നിശ്ചിത തുക ഈടാക്കി കുടുംബശ്രീ ഇപ്പോള്‍ നീക്കം ചെയ്യുന്നത്. എന്നാല്‍ ഇതിനു മാറ്റം വരുത്തി നഗരത്തില്‍ വ്യാപകമായിട്ടുള്ള മാലിന്യങ്ങള്‍ മുഴുവനും നീക്കം ചെയ്യുന്നതിന് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക