|    Jan 18 Wed, 2017 9:39 am
FLASH NEWS

ചാവക്കാട് നഗരത്തില്‍ ഗതാഗത ക്രമീകരണം നിലവില്‍വന്നു

Published : 8th September 2016 | Posted By: SMR

ചാവക്കാട്: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരത്തില്‍ ഇന്നലെ മുതല്‍ ഗതാഗത ക്രമീകരണം നിലവില്‍ വന്നു. ദേശീയ പാതയില്‍ പൊന്നാനി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ചേറ്റുവ റോഡിലേക്ക് പ്രവേശനം അനുവദിക്കാതെ പകരം വടക്കേ ബൈപാസ് തെക്കേ ബൈപാസ് വഴിയാണ് എറണാകുളം ഭാഗത്തേക്ക് പോകുന്നത്. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനില്‍നിന്ന് ഏനാമാവ് റോഡിലേക്ക് ഒരു വാഹനത്തിനും പ്രവേശനം അനുവദിക്കുന്നില്ല. വടക്കേ ബൈപാസിലൂടേയാണ് വാഹനങ്ങള്‍ ഏനാമാവ് റോഡിലെത്തുന്നത്. പാവറട്ടി ഭാഗത്തുനിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് വരുന്ന ബസ്സുകള്‍ സ്റ്റാന്റില്‍ കയറി തെക്കേ ബൈപാസ് വഴിയാണ് പോകുന്നത്. സ്റ്റാന്റില്‍നിന്ന് പൊന്നാനി ഭാഗത്തേക്ക് പോകുന്ന ബസ്സുകളും തെക്കേ ബൈപാസ് വഴി തന്നെ പോവുന്നുണ്ട്. എറണാകുളം, കൊടുങ്ങല്ലൂര്‍, ചേറ്റുവ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ബിആര്‍ഡി ജങ്ഷനില്‍നിന്ന് വലത്തോട്ടു തിരിയാതെ നേരെ ടൗണില്‍ പ്രവേശിച്ച് യാത്രക്കാരെ ഇറക്കി മെയിന്‍ റോഡുവഴിയുമാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം സിഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ഗതാഗത ക്രമീകരണത്തിന്റെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇത് വിജയകരമായിരുന്നു എന്നാണ് പോലിസ് പറയുന്നത്. ട്രാഫിക് ക്രമീകരണ സമിതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ യോഗം ഒരാഴ്ച മുമ്പ് ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് നഗരത്തില്‍ പുതിയ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്. എന്നാല്‍, പരിഷ്‌കരണം ആരംഭിച്ചതോടെ ചില സ്ഥലങ്ങളില്‍ ഗതാഗത കുരുക്കും ചില വ്യപാരികളുടെ പ്രതിഷേധവുമുണ്ടായിട്ടുണ്ട്. ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ തുടക്കമറിയാത്തതിനാല്‍ ചിലര്‍ പഴയതു പോലെ വാഹനുമായി കടന്നു പോകാന്‍ ശ്രമിക്കുന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ഓണം-ബക്രീദ് പ്രമാണിച്ചുള്ള തിരക്കും ചാവക്കാട് ടൗണിനെ ഗതാഗത കുരുക്കിനിടയാക്കിയിട്ടുണ്ട്. ഓട്ടോ തൊഴിലാളികളും, ചിലവ്യപാരികളും ഗതാഗത പരിഷ്‌കരണത്തിനെതിരേ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക