|    Dec 14 Thu, 2017 6:04 am
FLASH NEWS

ചാവക്കാട് കടല്‍ത്തീരത്ത് കൊമ്പില്ലാ കടല്‍പന്നി ചത്തടിഞ്ഞു

Published : 10th July 2016 | Posted By: SMR

ചാവക്കാട്: കൊമ്പില്ലാ കടല്‍പന്നി എടക്കഴിയൂര്‍ ബീച്ചില്‍ ചത്തടിഞ്ഞു. ഇന്നലെ രാവിലെയാണ് കടല്‍പന്നിയുടെ ജഡം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നിയൊഫോസീന ഫോക് നോയിഡ്‌സ് എന്നാണ് ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന കടല്‍പന്നികളില്‍ മുതുകില്‍ കൊമ്പില്ലാത്ത ഏക ജീവിവര്‍ഗ്ഗമാണ് ഇത്. മല്‍സ്യം, കൂന്തള്‍, ചെമ്മീന്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. സാധാരണയായി ഇന്ത്യ, ചൈന, കൊറിയ കടല്‍ തീരത്താണ് ഇവയെ കാണാറുള്ളത്. കൂട്ടത്തോടെ കാണാറില്ല. ഐയുസിഎനിന്റെ ജീവി സംരക്ഷിത പട്ടികയില്‍ ഇടം പിടിച്ച കൊമ്പില്ല കടല്‍പന്നി അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ട ജീവിവര്‍ഗ്ഗമാണെന്ന് ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ ജെ ജെയിംസ് പറഞ്ഞു. ചാവക്കാട് തീരത്ത് വളരെ അപൂവമായി മാത്രമെ ഇത്തരം കടല്‍പന്നിയുടെ ജഡം അടിഞ്ഞിട്ടുള്ളൂവെന്ന് എടക്കഴിയൂരിലെ യുവ ജൈവ വൈവിധ്യ ഫോട്ടോഗ്രാഫറായ സലീം ഐഫോക്കസ് പറഞ്ഞു. ചാരനിറത്തോടു കൂടിയ ഇവ ഏകദേശം ഏഴര അടിയോളം വലുപ്പം വരും മുതുകില്‍ കൊമ്പില്ലാത്തതിനാല്‍ ഓള പരപ്പില്‍ ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിയില്ല. കൊമ്പില്ലാത്തിടത്ത് കാണുന്ന പരുപരുത്ത മുതുകില്‍ കുഞ്ഞുങ്ങളേയും വഹിച്ച കൊണ്ട് യാത്ര ചെയ്യാറുള്ള ഇവയെ ആഴം കുറഞ്ഞ തീരകടലിലും കണ്ടല്‍കാടുകളിലും മല്‍സ്യലഭ്യതയുള്ള അഴിമുഖങ്ങളിലും കണ്ടു വരുന്നുണ്ട്. ഇന്ത്യയിലെ സുന്ദര്‍ബന്‍ കണ്ടല്‍കാടുകളില്‍ ഇവയെ സംരക്ഷിച്ച് പോരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക