|    Oct 23 Mon, 2017 1:40 pm
FLASH NEWS

ചാവക്കാട് എസ്‌ഐ യുടെ പേര് പറഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റില്‍

Published : 1st September 2016 | Posted By: SMR

ചാവക്കാട്: അപകടത്തില്‍പ്പെട്ട് പരിക്കേറ്റവരില്‍ നിന്നും ചാവക്കാട് എസ്‌ഐ യുടെ പേരു പറഞ്ഞ് 18,000 രൂപ തട്ടിയെടുത്ത് സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് കൂറ്റനാട് നാഗലശേരി പള്ളിമിഞ്ഞാലില്‍ യുനൈസ് മുഹമ്മദി(31)നേയാണ് ചാവക്കാട് എസ്‌ഐ എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഒരുമനയൂര്‍ തങ്ങള്‍പ്പടിയില്‍ ബസിനു പുറകില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. പരിക്കേറ്റ കോഴിക്കോട് സ്വദേശികള്‍ ചികില്‍സയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ കാര്‍ തിരികെ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയെടുത്തത്.
സ്റ്റേഷനില്‍ പോയാല്‍ കേസില്‍ പ്രതിയ ചേര്‍ക്കുമെന്നും പണം നല്‍കിയില്ലെങ്കില്‍ എസ്‌ഐ വാഹനം വിട്ടു തരില്ലെന്നും ഇയാള്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരോട് പറഞ്ഞു. ഇതിനിടെ പരിക്കേറ്റവരുടെ ബന്ധുവായ പോലിസുകാരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഇടനിലക്കാരനായെത്തിയ യുനൈസിനെ കുറിച്ച് അറിവായത്. പോലിസ് അന്വേഷണത്തില്‍ ഇയാള്‍ പണം വാങ്ങിയതായി സമ്മതിച്ചു.
നേരത്തേയും ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ നടത്തിയതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ചാവക്കാട്ടുള്ള ഓഫിസില്‍ നിന്നും ഇയാള്‍ തട്ടിപ്പിന് ശ്രമം നടത്തിയിരുന്നു. കൂറ്റനാടുള്ള ബ്രാഞ്ച് സെക്രട്ടറിയുടെ പേര് പറഞ്ഞാണ് തട്ടിപ്പിന് ശ്രമിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക