|    Jul 21 Fri, 2017 8:33 pm
FLASH NEWS

ചാവക്കാട് ഉപജില്ലാ കലോല്‍സവം: എല്‍എഫ് മമ്മിയൂര്‍ കപ്പുയര്‍ത്തി; ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂള്‍ രണ്ടാമത്

Published : 5th December 2015 | Posted By: SMR

ചാവക്കാട്: ചാവക്കാടിന്റെ പഞ്ചാരമണലില്‍ യുവത്വം തുളുമ്പുന്ന സര്‍ഗവൈഭവങ്ങളുടെ വിസ്മയ കാഴ്ചകളുമായി കലയുടെ കൗമാരം നിറഞ്ഞാടിയപ്പോള്‍ മമ്മിയൂര്‍ എല്‍എഫ്‌സിജിഎച്ച്എസ് സ്‌കൂള്‍ കപ്പുയര്‍ത്തി. 532 പോയിന്റുകളാണ് മമ്മിയൂര്‍ എല്‍എഫ്‌സിജിഎച്ച്എസ് നേടിയത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ് സ്‌കൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു എല്‍എഫിന്റെ തേരോട്ടം. ശ്രീകൃഷ്ണ എച്ച്എസിന് 518 പോയിന്റുകള്‍ ലഭിച്ചു. 483 പോയിന്റുകള്‍ നേടിയ ആതിഥേയരായ ചാവക്കാട് എംആര്‍ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് മൂന്നാം സ്ഥാനം. സമാപന സമ്മേളനം നിലമ്പൂര്‍ ഫസ്റ്റ്് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അനീഷ് ചാക്കോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ ശിവാജി ഗുരുവായൂര്‍, സന്തോഷ് എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, എ സി ആനന്ദന്‍, ഫിറോസ് പി തൈപറമ്പില്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക