|    Nov 21 Tue, 2017 10:57 pm
FLASH NEWS

ചാവക്കാട്ട് 13 പ്രശ്‌നബാധിത ബൂത്തുകള്‍

Published : 5th November 2015 | Posted By: SMR

ചാവക്കാട്: ചാവക്കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രശ്‌ന ബാധിത ബൂത്തുകളായി 13 ബൂത്തുകള്‍. കടപ്പുറം ഗവ.ഹൈസ്‌ക്കൂള്‍, വട്ടേകാട് പിവിഎം എല്‍പി സ്‌കൂള്‍, കടപ്പുറം ഫിഷറീസ് യുപി സ്‌കൂള്‍, തൊട്ടാപ്പ് ഫോക്കസ് സ്‌കൂള്‍, ബ്ലാങ്ങാട് നൂറുല്‍ ഇസ്‌ലാം മദ്‌റസ, പുത്തന്‍കടപ്പുറം ഫിഷറീസ് യുപി സ്‌കൂള്‍, പുത്തന്‍കടപ്പുറം ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍, പുത്തന്‍കടപ്പുറം എച്ച്‌ഐ എല്‍പി സ്‌കൂള്‍, ബേബിറോഡ് സരസ്വതി സ്‌കൂള്‍, പുത്തന്‍കടപ്പുറം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, എടക്കഴിയൂര്‍ മാപ്പിള എല്‍പി സ്‌കൂള്‍, എടക്കഴിയൂര്‍ അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ തുടങ്ങിയ ബൂത്തുകളാണ് പ്രശ്‌ന ബാധിത ബൂത്തുകളായുള്ളത്. ഈ ബുത്തുകളില്‍ പോലിസ് പിക്കറ്റിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലായിടത്തും നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ബൂത്തുകളില്‍ പോലിസ് സുരക്ഷ ശക്തമാക്കിയതായി പോലിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക