|    Jul 22 Sat, 2017 10:21 pm
FLASH NEWS

ചാവക്കാട്ട് മല്‍സ്യക്കച്ചവട സ്ഥാപനം അജ്ഞാതന്‍ അഗ്നിക്കിരയാക്കി

Published : 2nd January 2016 | Posted By: SMR

ചാവക്കാട്: ഏനാമാവ് റോഡിലെ പെട്രേള്‍ പമ്പിനടുത്തെ ഓല മേഞ്ഞ മല്‍സ്യക്കച്ചവട സ്ഥാപനം അജ്ഞാതന്‍ അഗ്നിക്കിരയാക്കി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം. പാലയൂര്‍ കണ്ടനകത്ത് ഹംസയുടെ ഉടമസ്ഥതയിലുള്ളതാണ് മല്‍സ്യക്കച്ചവട സ്ഥാപനം. സമീപത്തുള്ള പട്ടാമ്പി സ്വദേശി ഹംസയുടെ ആക്രിക്കടയും കത്തി നശിച്ചു. പുലര്‍ച്ചെ 1.55ഓടേയാണ് സംഭവം.
തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ മല്‍സ്യക്കച്ചവട സ്ഥാപനത്തിലെ സിസി ടിവിയില്‍ പതിഞ്ഞു. പാന്റ്‌സും ഷര്‍ട്ടും ധരിച്ച യുവാവ് മുഖം മറച്ചു പിടിച്ച് വന്ന് കടക്കരുകിലെത്തി തീകൊളുത്തി ഓടി രക്ഷപ്പെടുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തീ പിടിച്ച വിവരം രണ്ടോടേയാണ് ഗുരുവായൂര്‍ ഫയര്‍ ഫോഴ്‌സ് അറിയുന്നത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ഓഫീസര്‍ ആര്‍ പ്രദീപ് കുമാര്‍, ഉദ്യോഗസ്ഥന്‍ രാജസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തീ നിയന്ത്രണ വിധേയമാക്കി.
കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് മേഖലയിലെ വൈദ്യുതി ബന്ധം വിച്ചേദിച്ചതിന് ശേഷമാണ് തീ അണച്ചത്. സംഭവത്തെ കുറിച്ച് ചാവക്കാട് എസ്‌ഐ എം കെ രമേശിന്റെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക