|    Jun 19 Tue, 2018 11:55 pm
FLASH NEWS

ചാവക്കാട്ടെ ഹോട്ടലുകളില്‍ നിന്ന്് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

Published : 28th October 2016 | Posted By: SMR

ചാവക്കാട്്: നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന്് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ സാധനങ്ങളും  ദിവസങ്ങളോളം പഴക്കമുള്ള എണ്ണയും പിടിച്ചെടുത്തത്. മൂന്ന് ദിവസത്തോളം പഴക്കം ചെന്ന കോഴി, പോത്ത് ഇറച്ചിയും, മീന്‍കറിയും, മറ്റു ഭക്ഷണ പദാര്‍ഥങ്ങളുമാണ്് പിടിച്ചെടത്തു. ചാവക്കാട് ബസ് സ്റ്റാന്റിന് സമീപമുള്ള വിംബീസ്, ഹോട്ടല്‍ ഐശ്വര്യ, ഹോട്ടല്‍ ഗ്രാന്റ്, ഹോട്ടല്‍ ജ്യോതി എന്നിവിടങ്ങളില്‍ നിന്നാണ്് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ചാവക്കാട് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മണ്‍സൂര്‍ കാരോട്ട് ചാലില്‍, മനോജ്കുമാര്‍ പി യു, കെ പി കൈലാസനാഥന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss