|    Oct 19 Thu, 2017 5:44 am
FLASH NEWS

ചാവക്കാടിന്റെയും തീരദേശത്തിന്റെയും പ്രവാസചരിത്രം പുറത്തിറക്കി

Published : 15th October 2016 | Posted By: Abbasali tf

ചാവക്കാട്: ചാവക്കാടിന്റെയും തീരദേശത്തിന്റെയും പ്രവാസചരിത്രം പുറത്തിറക്കി. ഖത്തറിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ നേറ്റീവ് ചാവക്കാട് ഖത്തര്‍ എന്ന സംഘടനയാണ് പുസ്തകം പുറത്തിറക്കിയത്. ചരിത്രകാരന്‍ കെ കെ എന്‍ കുറുപ്പിന്റെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയത്. ചരിത്രഗവേഷകരായ ഡോ. എം എസ് നായര്‍, ഇ എം സക്കീര്‍ഹുസൈന്‍ എന്നിവരും പുസ്തകം തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ‘ചാവക്കാടും പ്രവാസവും ഒരു ചരിത്രാന്വേഷണം’ എന്ന പേരിലുള്ള പുസ്തകം കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി പ്രകാശനം ചെയ്തു. ജോസ് ചിറ്റിലപ്പിള്ളി ഏറ്റുവാങ്ങി. റഫീക്ക് തിരുവത്ര അധ്യക്ഷത വഹിച്ചു. ഇ എം സക്കീര്‍ഹുസൈന്‍ പുസ്തകം പരിചയപ്പെടുത്തി. എം കൃഷ്ണദാസ്, എന്‍ കെ അക്ബര്‍, മഞ്ജുഷ സുരേഷ്, എ എച്ച് അക്ബര്‍, പി വി സുരേഷ്, കെ എച്ച് സലാം, കെ നവാസ്, കെ കെ സുധീരന്‍, പി അജിത്ത് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക