|    Jul 23 Sun, 2017 12:26 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ചാല സ്വദേശി ബഹ്‌റയ്‌നില്‍ മരിച്ചു

Published : 16th September 2016 | Posted By: SMR

കണ്ണൂര്‍ സിറ്റി:  കണ്ണൂര്‍ ചാല സ്വദേശി ബഹ്‌റയ്‌നില്‍ മരിച്ചു. ചാല കാവുങ്കില്‍ അശ്‌റഫ്(51) ആണ് മരണപ്പെട്ടത്. അവധിക്ക് നാട്ടിലെത്തി ഏഴുമാസം മുമ്പാണ് ബഹ്‌റയ്‌നിലേക്ക് മടങ്ങിയത്. ഹോട്ടല്‍ ജീവനക്കാരനാണ്.
ഭാര്യ:താഴെചൊവ്വ സീന്റകത്ത് ഹഫ്‌സത്ത്. മക്കള്‍: ആശിഖ്, ഹിബ റജുല(ഇരുവരും വിദ്യാര്‍ഥികള്‍). മാതാവ്: ഖദീജ ഹജ്ജുമ്മ. പിതാവ്: പരേതനായ മുസ്തഫ. സഹോദരങ്ങള്‍: സാദിഖ്, നാസര്‍, സീനത്ത്, ആമിന, റസിയത്ത്, പരേതനായ ലത്തീഫ്.
മയ്യിത്ത് നാട്ടിലെത്തിച്ച് ഇന്ന് ഉച്ചയ്ക്ക് 12ന് ചൊവ്വ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക